കോണ്‍ഗ്രസിന്‍െറ ഉയര്‍ത്തെഴുന്നേല്‍പിന് ‘ആപ്പിള്‍’ മാതൃക വേണമെന്ന് രാഹുല്‍
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട അടിത്തറ കെട്ടിപ്പടുക്കാന്‍ ‘ആപ്പിള്‍‘ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനെപ്പോലെ പ്രവര്‍ത്തിക്കണമെന്ന്് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തുറന്ന സമീപനം, കൂട്ടായ പ്രവര്‍ത്തനം എന്ന രീതി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരുടെയും ഡി.എന്‍.എയില്‍ കോണ്‍ഗ്രസ് ഉണ്ട്. ഞാനൊരിക്കലും സ്വയം നിങ്ങളുടെ നേതാവാണെന്ന് കരുതിയിട്ടില്ല. മറിച്ച് ഒരു കുടുംബത്തിലെ അംഗമായിട്ടേ കരുതിയിട്ടുള്ളൂ. ഒരംഗത്തിന്‍െറയും അഭിപ്രായത്തെ ഒരിക്കലും തള്ളിക്കളയില്ല. നിങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ സ്വീകരിച്ചാലും ഇല്ളെങ്കിലും അതിന് വിലകല്‍പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ മാത്രമല്ല, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. മോഹന്‍ ഭഗവതിന്‍െറ വാക്കുകള്‍ മാത്രം കേള്‍ക്കുന്ന ആര്‍.എസ്.എസിനെപ്പോലെ ആകരുതെന്നും രാഹുല്‍ ഓര്‍മപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ വിമര്‍ശിച്ചു. ആരും ഭയപ്പെടേണ്ട, നല്ല ദിനങ്ങള്‍ ഉറപ്പായും വരുമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പക്ഷേ ഇപ്പോഴും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകര്‍ മോദിയെ വിമര്‍ശിക്കുകയല്ല അസഭ്യം പറയുകയാണെന്നും രാഹുല്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.