മന്‍മോഹന്‍ സിങ്ങിന്‍െറ മക്കള്‍ എസ്.പി.ജി സുരക്ഷ ഉപേക്ഷിച്ചു
text_fieldsന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ മക്കള്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍െറ (എസ്.പി.ജി) സുരക്ഷ ഉപേക്ഷിച്ചു. ഡല്‍ഹി പൊലീസിനായിരിക്കും ഇനിമുതല്‍ ഇവരുടെ സുരക്ഷാ ചുമതല. മന്‍മോഹന്‍ സിങ്ങിന്‍െറ മകളും എഴുത്തുകാരിയുമായ ദമന്‍ സിങ്ങിന്‍െറ എസ്.പി.ജി സുരക്ഷ കഴിഞ്ഞ മാസമാണ് പിന്‍വലിച്ചത്. ഇവരുടെ സഹോദരിയും ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ ഉപീന്ദര്‍ സിങ്ങിന്‍െറ സുരക്ഷാ ചുമതലയില്‍നിന്നും എസ്.പി.ജി ഉടന്‍ പിന്മാറും.
മുന്‍ പ്രധാനമന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ എസ്.പി.ജി സുരക്ഷക്ക് അര്‍ഹരാണ്.
എസ്.പി.ജി സുരക്ഷ ഒഴിവാക്കാന്‍ തങ്ങള്‍തന്നെയാണ് ആവശ്യപ്പെട്ടതെന്നും സര്‍ക്കാറിന്‍െറ തീരുമാനമല്ളെന്നും ദമന്‍ സിങ് പറഞ്ഞു. ഇത്തരമൊരു സുരക്ഷ തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സഹോദരി ഉപീന്ദര്‍ സിങ്ങും സര്‍ക്കാറിനോട് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിഗണനയിലാണ്. ഒരു സുരക്ഷയും ആവശ്യമില്ളെന്നാണ് തന്‍െറ നിലപാടെന്നും ദമന്‍ സിങ് കൂട്ടിച്ചേര്‍ത്തു. എസ്.പി.ജി സുരക്ഷ ആവശ്യമില്ളെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാവുന്നതാണെന്നും വധഭീഷണി നിലനില്‍ക്കുന്നില്ളെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
2003ലെ എസ്.പി.ജി നിയമഭേദഗതിപ്രകാരം മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അധികാരമൊഴിഞ്ഞ് ഒരു വര്‍ഷം എസ്.പി.ജി സുരക്ഷ ലഭിക്കും. ഏതെങ്കിലും തീവ്രവാദ സംഘടനയില്‍നിന്ന് വധഭീഷണിയുണ്ടെങ്കില്‍ മാത്രമേ എസ്.പി.ജി സുരക്ഷ തുടരാറുള്ളൂ. മന്‍മോഹന്‍ സിങ്ങിന് നിലവില്‍ തീവ്രവാദ ഭീഷണിയുണ്ട്. മന്‍മോഹന്‍ സിങ്ങിന്‍െറ കുടുംബത്തിന്‍െറ കാര്യത്തിലും ഇതുതന്നെയാണ് പിന്തുടര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എ.ബി. വാജ്പേയി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, സഹോദരി പ്രിയങ്ക വാദ്ര എന്നിവര്‍ക്കാണ് നിലവില്‍ എസ്.പി.ജി സംരക്ഷണമുള്ളത്. വി.ഐ.പികളുടെ സുരക്ഷാചുമതലയുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ 4000 അംഗങ്ങളാണുള്ളത്. ഈ സേന നിലനിര്‍ത്താന്‍ 330 കോടിയാണ് ബജറ്റ് വിഹിതം.
ഇന്ദിര ഗാന്ധി വെടിയേറ്റു മരിച്ചതിനുശേഷമാണ് 1988ല്‍ എസ്.പി.ജി നിയമം നിലവില്‍വന്നത്. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സംരക്ഷണം മുന്‍ പ്രധാനമന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ക്കും അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.