ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമാകാമെന്ന് കുടുംബാംഗങ്ങള്‍
text_fieldsന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച ഒൗദ്യോഗിക രേഖകള്‍ പുറത്തുവിടണമെന്നുമാവശ്യപ്പെട്ട് ശാസ്ത്രിയുടെ ബന്ധുക്കള്‍.
ശാസ്ത്രിയുടെ മൃതദേഹത്തില്‍ കണ്ട നീല രേഖകളും വെളുത്ത തുത്തുകളും സംശയാസ്പദമാണ്. കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞില്ളെങ്കിലും എന്തൊക്കെയോ കള്ളക്കളികള്‍ നടന്നു എന്നത് വ്യക്തമാണ്. കേസ് ഗൗരവമായെടുത്തില്ല. ആരും ശിക്ഷിക്കപ്പെട്ടില്ല. എല്ലാവരും രക്ഷപ്പെട്ടു. കോണ്‍ഗ്രസ് നേതാവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പുത്രനുമായ അനില്‍ ശാസ്ത്രി പറഞ്ഞു.
അന്ന് അറസ്റ്റ് ചെയ്ത ബട്ളറെ പിന്നീട് വിട്ടയച്ചു. താഷ്ക്കെന്‍റില്‍ പോയപ്പോള്‍ ബട്ളറെ കാണാന്‍ അമ്മ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്.
പിതാവിന്‍െറ ഫിസിഷ്യന്‍ ആര്‍.എന്‍.ചുംഗും പേഴ്സണല്‍ സെക്രട്ടറിയും കൊല്ലപ്പെട്ടതും തന്നെ ഏറെ ഞെട്ടിച്ചുവെന്ന് അനില്‍ ശാസ്ത്രി പറയുന്നു. അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് തന്നെ അവരെ അവസാനിപ്പിക്കുകയായിരുന്നു. ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ല.
പിതാവിന്‍െറ സ്വകാര്യ ഡയറിയും കണ്ടെടുക്കാനായില്ല. എല്ലാവിവരങ്ങളും ഡയറിയില്‍ കുത്തിക്കുറിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഡയറിയില്‍ താഷ്ക്കെന്‍റ് കരാറിനെക്കുറിച്ചും എഴുതിയിട്ടുണ്ടാകാം. അദ്ദേഹത്തിന്‍െറ തെര്‍മോ ഫ്ളാസ്കിനെക്കുറിച്ചും വിവരമില്ല. ആ ഫ്ളാസ്കിനകത്തുനിന്നുള്ള എന്തില്‍ നിന്നോ ആയിരിക്കണം മരണം സംഭവിച്ചിട്ടുണ്ടാവുകയെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐ.കെ.ഗുജ്റാള്‍, മന്‍മോഹന്‍ സിങ് എന്നിവരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ശാസ്്ത്രിയുടെ മകനും ബി.ജെ.പി നേതാവുമായ സുനില്‍ ശാസ്്ത്രിയും പറയുന്നു.
പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചു രഹസ്യ ഒൗദ്യോഗിക രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം സംബന്ധിച്ച രേഖകളും പുറത്തുവിടണമെന്ന ആവശ്യം ശക്തമാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.