സവര്‍ക്കര്‍ക്ക് സമര്‍പ്പിച്ച് അമിത് ഷായുടെ ബ്ളോഗ്
text_fieldsന്യൂഡല്‍ഹി: ഒരേ രാജ്യം, ഒരേ സംസ്കാരം, ഒരേ ദേശീയത എന്ന മന്ത്രവുമായി ജീവിച്ച ഹിന്ദുത്വനേതാവ് സവര്‍ക്കറാണ് തന്‍െറ മാതൃകാപുരുഷനെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തന്‍െറ പുതിയ ബ്ളോഗ് സവര്‍ക്കര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടെഴുതിയ കുറിപ്പില്‍ സവര്‍ണറുടെ സ്വപ്നസാക്ഷാത്കാരത്തിന് ഒത്തുചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. സവര്‍ക്കര്‍ക്ക് ബ്രിട്ടീഷ് ഭരണത്തില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ അനുഭവിക്കേണ്ടിവന്ന അവഗണനയും തന്നെ കരയിപ്പിക്കാറുണ്ടെന്നും അമിത് ഷാ എഴുതി. സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രനിര്‍മിതിയില്‍ സവര്‍ക്കറുടെ ആശയങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ പല പ്രതിസന്ധികളില്‍നിന്നും ഇന്ത്യക്ക് രക്ഷപ്പെടാമായിരുന്നു. സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരസേനാനിയും ദേശസ്നേഹിയും എഴുത്തുകാരനും ഹിന്ദുസംസ്കാരത്തിന്‍െറ വക്താവുമായിരുന്നു സവര്‍ക്കര്‍. എല്ലാ മതക്കാര്‍ക്കും തുല്യനീതി ലഭിക്കുന്ന ജനാധിപത്യ ഇന്ത്യയിലാണ് സവര്‍ക്കര്‍ വിശ്വസിച്ചതെന്നും അമിത് ഷാ എഴുതി. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംലാലാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.