Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിൽ മോചിതനായ...

ജയിൽ മോചിതനായ കൊലക്കേസ്​ പ്രതി പത്ത്​ വയസുകാരിയെ പീഡിപ്പിച്ച്​ കൊന്നു

text_fields
bookmark_border
ജയിൽ മോചിതനായ കൊലക്കേസ്​ പ്രതി പത്ത്​ വയസുകാരിയെ പീഡിപ്പിച്ച്​ കൊന്നു
cancel

ഹൈദരാബാദ്​: ജയിൽ മോചിതനായ പ്രതി ദിവസങ്ങൾക്ക്​ ശേഷം പത്ത്​ വയസുകാരിയെ പീഡിപ്പിച്ച്​ കൊന്നു. ​തെലങ്കാനയിലെ സെക്കന്തരാബാദിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എട്ട്​ കൊലക്കേസുകളിൽ പ്രതിയായ അനിൽ കുമാർ എന്നയാളെയാണ്​ പൊലീസ്​ സംശയിക്കുന്നത്​. ഇയാൾക്കെതിരെ ലു​ക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിട്ടുണ്ട്​.

വീട്ടിനു പുറത്ത്​ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ​കുമാർ പ്രലോഭിപ്പിച്ച്​ കൂട്ടി​ക്കൊണ്ട്​ പോവുകയായിരുന്നു എന്നാണ്​ ദ​ൃക്​സാക്ഷികൾ പറയുന്നത്​. സി.സി.ടി.വി ക്യാമറയിൽ ഒരു വ്യാപാര സ്​ഥാപനത്തിന്​ സമീപം കുട്ടിയെ എടുത്തുകൊണ്ട്​ നിൽക്കുന്ന കുമാറി​െൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്​. വിജനമായ സ്​ഥലത്തെത്തിച്ച കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ അനുമാനം.

ഞായറാഴ്​ച രാവിലെ ബൊലാറും ജില്ലയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ്​ കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത​ത്​. തുടർന്നുള്ള പരിശോധനയിൽ കുട്ടിയുടെ തലയിൽ കല്ലുകൊണ്ട്​ ക്ഷതമേൽപ്പിച്ചതി​െൻറ  അടയാളം ക​​ണ്ടെത്തി. കലാസിഗുഡയിൽ ജോലി ചെയ്യുന്ന രാമകൃഷണ എന്നയാളുടെ മകളാണ്​ മരിച്ച കുട്ടി.  പ്രതിയെന്ന്​ സംശയിക്കുന്ന അനിൽ കുമാർ സങ്കാറെഡ്ഡി ജയിലിൽ നിന്ന്​  ഒരു വർഷത്തെ ജയിൽ വാസത്തിന്​​ ശേഷമാണ്​ പുറത്തിറങ്ങിയത്​.

 

 

 

 

 

 


കണ്ടെടുത്തത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
Next Story