പ്രാര്‍ഥനകള്‍ വിഫലം; രമ്യ യാത്രയായി
text_fieldsഹൈദരാബാദ്: അമിത വേഗതയിലത്തെിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി രമ്യ പ്രാര്‍ഥനകള്‍ വിഫലമാക്കി യാത്രയായി. ഒരാഴ്ചയിലേറെ വെന്‍്റിലേറ്ററിലായിരുന്ന രമ്യ ഇന്നലെ രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ ഗോപീ കൃഷ്ണ പറഞ്ഞു.
പുതിയ സ്കൂളിലേക്ക് ആദ്യ ദിനം പോകവെയായിരുന്നു രമ്യയുടെയും കുടുംബത്തിന്‍്റെയും മുഴുവന്‍ സന്തോഷവും തല്ലിക്കെടുത്തി അമിത വേഗതയില്‍ കാര്‍ പാെഞ്ഞത്തിയത്. ഹൈദരബാദിനടുത്തുള്ള പഞ്ചഗുട്ടയില്‍ വെച്ചാണ് അപകടമുണ്ടായത്. നാലാം ക്ളാസ് വിദ്യാര്‍ഥിയാണ് മരിച്ച രമ്യ. അപകടത്തില്‍ രമ്യയുടെ മാതൃ സഹോദരന്‍ രാജേഷും മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ രമ്യയുടെ മാതാവ് രാധിക, മറ്റൊരു മാതൃ സഹോദരന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രമ്യയും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ച 20 കാരന്‍ ശ്രാവിലിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിനിമാ ടിക്കറ്റ് തീര്‍ന്നു പോകുമെന്നതിനാലാണ് അമിത വേഗതയില്‍ കാറോടിച്ചതെന്നു ഇയാള്‍ മൊഴി നല്‍കി. സംഭവ സമയത്ത് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ശ്രാവില്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇയാള്‍ക്ക് നേരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.