വൈമനസ്യത്തോടെയാണ് പ്രസിഡൻറ് തെൻറ രാജി സ്വീകരിച്ചതെന്ന് നജ്മ ഹിബത്തുല്ല
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതിഷേധവുമായി നജ്മ ഹിബത്തുല്ല രംഗത്ത്. പ്രസിഡൻറ് തെൻറ രാജി സ്വീകരിച്ചത് വൈമനസ്യത്തോടെയാണെന്ന് ഹിബത്തുല്ല പ്രതികരിച്ചു. സ്വകാര്യ ജീവിതത്തിനായി എനിക്ക് സമയമാവശ്യമുണ്ട്. അത് കൊണ്ടാണ് താൻ രാജി പ്രസിഡൻറിന് സമർപ്പിച്ചതെന്നും ഹിബത്തുല്ല വ്യക്തമാക്കി.
75 വയസിന് മുകളിലുള്ളവരെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിെൻറ ഭാഗമായാണ് ഹിബത്തുല്ലയുടെ രാജിയെന്ന് സൂചനകളുണ്ട്. അതേസമയം 76 വയസുള്ള കൽരാജ് ശർമ്മ മന്ത്രിസഭയിൽ തുടരുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ശർമ്മയെ നീക്കം ചെയ്യാതിരുന്നതെന്ന് സൂചനയുണ്ട്.
രാജി വെച്ചതിൽ തനിക്ക് ഒരു വിഷമവുമില്ലെന്നും രണ്ട് വർഷം ന്യൂനപക്ഷ മന്ത്രാലയം കാര്യക്ഷമതയോട് കൂടി കൈകാര്യം ചെയതിട്ടുണ്ടെന്നും ഹിബത്തുല്ല പ്രതികരിച്ചു. സഹമന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിക്കാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ സ്വതന്ത്ര ചുമതല നല്‍കിയത്. നേരത്തെ തന്നെ നജ്മ ഹിബത്തുല്ലയും മുഖ്താർ അബ്ബാസ് നഖ്വിയും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇരുവരും ശാസ്ത്രി ഭവനിലും അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്തും ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
2004ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് നജ്മ ബി.ജെ.പിയിൽ ചേർന്നത്. നജ്മയെ ഏതെങ്കിലും സംസ്ഥാനത്തിെൻറ ഗവർണറാക്കാനും സാധ്യതയുണ്ട് .രാജ്യത്തിെൻറ ഭാവിക്ക് വേണ്ടി പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്നും നജ്മ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.