കാള്‍ സെന്റര്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്; മൂന്നു പ്രതികള്‍ കുറ്റക്കാര്‍
text_fieldsന്യൂഡല്‍ഹി: കാള്‍ സെന്റര്‍ ജീവനക്കാരി ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ അമിത് ശുക്ള, ഭല്ജീത് മാലിക്, രവി കപൂര്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്. കൊലപാതകം, കവര്‍ച്ച, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന, ആയുധങ്ങള്‍ ഉപയോഗിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഗസ്റ്റ് 20 ന് ശിക്ഷ വിധിക്കും. 2008 ല്‍ ടി.വി ജേര്‍ണലിസ്റ്റ് സൗമ്യ വിശ്വനാഥനെ വെടിവെച്ചു കൊന്ന കേസിലും പ്രതികളാണ് ഇവര്‍.
2009 മാര്‍ച്ച് 18 ന് സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ ഏരിയയിലാണ് 28 കാരിയായ ജിഗിഷ ഘോഷ് കൊല ചെയ്യപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി ജിഗിഷ ആക്രമിക്കപ്പെടുകയായിരുന്നു. ഹീവിറ്റ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയായ ജിഗിഷയെ പുലര്‍ച്ചെ നാലുമണിയോടെ ഓഫീസ് വാഹനത്തില്‍ വീടിനു മുന്നില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും യുവതിയെ തട്ടികൊണ്ടുപോയ പ്രതികള്‍ ഭീഷണിപ്പെടുത്തി എ.ടി.എം പിന്കാര്ഡ് വാങ്ങി കവര്‍ച്ച നടത്തുകയും ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. 2010 ഏപ്രിലിലാണ് കേസിന്‍്റെ വിചാരണ ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.