കുഴല്‍ കിണറില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
text_fieldsഗ്വാളിയാര്‍: ഗ്വാളിയാറിലെ സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ കുഴല്‍ കിണറില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കുട്ടിയെ ആദ്യം അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അതീവ ഗുരുതര നിലയിലായ കുട്ടിയെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവി പച്ചൗരി എന്ന മൂന്ന് വയസുകാരനാണ് കുഴല്‍ കിണറിലേക്ക് തെന്നി വീണത്. 200 അടി താഴ്ച്ചയായിരുന്നു കുഴല്‍ കിണറിന്‍െറ ആഴം.
സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ മുത്തശ്ശിയോടൊപ്പം വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു അപകടം. 20-25 അടി താഴ്ച്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്.
രക്ഷാപ്രവര്‍ത്തനത്തിടെ കുഴല്‍ കിണറില്‍ നിന്നും പാമ്പിനെ കണ്ടത്തെിയത് ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നു. 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്താനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ സി.സി.ടി.വി യിലാണ് പാമ്പിന്‍്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പാമ്പിന്‍െറ കടിയേറ്റ് മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ സംശയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.