ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് നാൾ വഴികൾ
text_fields2002 ഫെബ്രുവരി 28: ഗുജറാത്ത് വംശഹത്യക്കിടെ അഹമ്മദാബാദിലെ ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ കൂട്ടക്കൊല. മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരി അടക്കം 69 പേർ കൊല്ലപ്പെട്ടു.
2007 നവംബർ 3: കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുള്ള ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയയുടെ പരാതി ഗുജറാത്ത് ഹൈകോടതി തള്ളി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 62 പേർ കേസിൽ പ്രതികളാണെന്നായിരുന്നു പരാതി.
2008 മാർച്ച് 27: ഗോധ്ര തീവെപ്പിന് മുമ്പും ശേഷവും നടന്ന ഒമ്പത് അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി. സി.ബി.ഐ മുൻ ഡയറക്ടർ ആർ.കെ രാഘവൻ ചെയർമാനായി അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.
2010 ആഗസ്റ്റ് 19: സാകിയ ജാഫരിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി അനുമതി നൽകി.
2011 മാർച്ച് 22: 2002ലെ വർഗീയ കലാപങ്ങളിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡി.ഐ.ജിയായിരുന്ന സഞ്ജീവ് ഭട്ട് വെളിപ്പെടുത്തി.
2012 മാർച്ച് 3: നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്.ഐ.ടി റിപ്പോർട്ട് പുറത്തുവിടണമെന്ന് സാകിയ ജാഫരിയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റൻ കോടതി തള്ളി.
2014 നവംബർ 28: ഗുൽബർഗ കൂട്ടക്കൊല കേസിന്‍റെ വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി.
2015 സെപ്റ്റംബർ 22: കൂട്ടക്കൊല കേസിന്‍റെ വിചാരണ പൂർത്തിയായി.
2016 ജൂൺ 2: ഗുൽബർഗ കൂട്ടക്കൊല കേസിൽ 24 പേർ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തി. 36 പേരെ വെറുതെവിട്ടു
2016 ജൂൺ 6: കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേർക്കുള്ള ശിക്ഷ പ്രത്യേക ജഡ്ജി പി.ബി ദേശായി വിധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.