കോവിഡ്: മൂന്നു മരണം
text_fieldsകൂടരഞ്ഞി: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരേതനായ കൂടരഞ്ഞി വാതല്ലൂർ ചാക്കോച്ചെൻറ ഭാര്യ റോസമ്മ (72) മരിച്ചു. ആറു മാസമായി വയനാട്ടിലെ മകളുടെ വീട്ടിലായിരുന്നു. മക്കൾ: ഡോളി, സാലി, ഷേർളി, മിനി, ജില്ലി, പരേതയായ സ്വപ്ന. മരുമക്കൾ: റോയി, ജോജോ, ഷാജി, ജൂഡ്, ബിജു.
വടകര: മുടപ്പിലാവിൽ പാലോള്ളതിൽ ജാനു (85) കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: മല്ലിക, അശോകൻ, ശൈലജ, ബാബു, ദിനേശൻ, പരേതയായ വസന്ത. മരുമക്കൾ: മംഗലത്ത് കേളപ്പൻ, പുഷ്പ, പി.കെ. പ്രഭാകരൻ, ഷൈജ, മോളി, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ചാത്തു തറവട്ടത്ത്, ബാലൻ, ടി.വി. രാഘവൻ, കുഞ്ഞിക്കണ്ണൻ, കണാരൻ, അനന്തൻ, രാജൻ, ഭർഗവൻ, കല്യാണി.
കാരപറമ്പ്: പരേതനായ കോയസ്സന്കുട്ടിയുടെ മകള്‍ പാറയില്‍ സുബൈദ (67) കോവിഡ് ബാധിച്ചു മരിച്ചു. ഭര്‍ത്താവ്: ആലിക്കോയ. മക്കള്‍: അബ്ദുല്‍ മജീദ്, ജര്‍ഷാദ്, ഹമീഷ് (മൂവരും സൗദി), റഹിയ്യ, സെറീന, റുബീന. മരുമക്കള്‍: അബ്ദുല്‍മജീദ് (സൗദി), അബ്ദുല്‍ അസീസ്, റഹ്നാസ്, പൂവി, സോനു, പരേതനായ പരീത്. സഹോദരങ്ങള്‍: സി.പി. മമ്മു, ശംസു, പരേതരായ മൊയ്തീന്‍കോയ, കദീജ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.