കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജില്‍ അടിസ്ഥാന സൗകര്യമില്ല; അംഗീകാരം നഷ്ടമാകാനിട
text_fieldsകാഞ്ഞിരപ്പള്ളി: പേട്ട ഗവ. സ്കൂളിൽ പ്രവ൪ത്തിക്കുന്ന ഐ.എച്ച്.ആ൪.ഡി അപൈ്ളഡ് സയൻസ് കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാ൪ഥികൾ വലയുന്നു. പേട്ട ഗവ. ഹൈസ്കൂളിനോടനുബന്ധിച്ച് 2009 ലാണ് കോളജ് ആരംഭിച്ചത്.
സൗകര്യങ്ങളില്ലാത്ത പക്ഷം കോളജിൻെറ അംഗീകാരം നഷ്ടമാകാനിടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇതിനായി പരിശോധക സംഘം അടുത്ത ദിവസം കോളജ് സന്ദ൪ശിക്കുമെന്ന് സൂചനയുണ്ട്.
അൽഫോൻസ് കണ്ണന്താനം എം.എൽ. എ പ്രത്യേക താൽപ്പര്യമെടുത്ത് ആരംഭിച്ച കോളജിന് അടുത്ത വ൪ഷം സ്വന്തമായി കെട്ടിടം നി൪മിക്കുമെന്നായിരുന്നു വാഗ്ദാനം.
കോളജിനായി സ്ഥലം കണ്ടെത്തിയാൽ കെട്ടിടം നി൪മിക്കാൻ എം. എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ, യഥാസമയം സ്ഥലം കണ്ടെത്തി നൽകുന്നതിന് ത്രിതല പഞ്ചായത്തംഗങ്ങൾക്ക് കഴിയാതെ വന്നതോടെ ഫണ്ട് ലാപ്സായി.
കഴിഞ്ഞ അധ്യയന വ൪ഷം ക്ളാസ് മുറികളുടെ അഭാവം മൂലം പുതിയ പ്രവേശം അനിശ്ചിതത്വത്തിലായി.
എന്നാൽ, എം.എൽ. എയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രേഖാമൂലം നൽകിയ ഉറപ്പിൽ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക രീതിയിൽ പ്രവേശം പൂ൪ത്തിയാക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ ക്ളാസ് മുറികൾ വിട്ടു നൽകാൻ പേട്ട സ്കൂൾ അധികൃത൪ തയാറായില്ല. എൻ. ജയരാജ് എം.എൽ.എ ഇടപെട്ട് ഒരു വ൪ഷത്തേക്ക് മാത്രം മുറികൾ വിട്ടു നൽകണമെന്ന് എഴുതി നൽകിയശേഷമാണ് ക്ളാസുകൾ ആരംഭിക്കാൻ കഴിഞ്ഞത്.
കോളജിന് കെട്ടിടം നി൪മിക്കാൻ ബ്ളോക്പഞ്ചായത്ത് ഓഫിസിനോടു ചേ൪ന്ന സ്ഥലം വിട്ടു നൽകാൻ ബ്ളോക് പഞ്ചായത്ത് സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുമുണ്ട്.
നിലവിൽ കോളജ് പേട്ട ഗവ.ഹൈസ്കൂളിലെ ഒമ്പത് മുറികളിലാണ് പ്രവ൪ത്തിക്കുന്നത്. രണ്ടു ബാച്ചുകളിലായി 168 വിദ്യാ൪ഥികളും 15 അധ്യാപകരും ആറ് അനധ്യാപകരും ഇവിടെയുണ്ട്. ഉച്ചഭക്ഷണത്തിനുശേഷമുള്ള അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനും മറ്റും സൗകര്യങ്ങൾ ഇവിടെയില്ല. കോളജ് പരിസരം വൃത്തിഹീനമായതിനാൽ കൊതുകുകൾ പെരുകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാ൪ക്കും എം.എൽ.എക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് വിദ്യാ൪ഥികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.