മുല്ലപ്പെരിയാര്‍; തമിഴ്നാട് പ്രമേയം പാസ്സാക്കി
text_fieldsചെന്നൈ: മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാട് മന്ത്രിസഭ പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി ജയലളിതയാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. എത് സാഹചര്യത്തിലും മുല്ലപ്പെരിയാ൪ അണക്കെട്ടിൻ മേലുള്ള അവകാശം ഉപേക്ഷിക്കാനാകില്ലെന്നും അണക്കെട്ടിലെ വെള്ളം 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തിൽ പറയുന്നു.
അണക്കെട്ടിന്റെ സംരക്ഷിക്കാനായി തമിഴ്നാട് ചെയ്ത് വരാറുള്ള പ്രവ൪ത്തനങ്ങളെ കേരളം തടസ്സപ്പെടുത്തുകയാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ജലനിരപ്പ് ഇപ്പോഴുള്ള 136 അടിയിൽ നിന്ന് 142 അടിയായി ഉയ൪ത്താനും പ്രമേയം കേരളത്തോട് ആവശ്യപ്പെടുന്നു.
എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് ഇക്കാര്യത്തിൽ രാഷ്ട്രീയ പാ൪ട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് ജയലളിത പ്രതീക്ഷിക്കുന്നത്.
അണക്കെട്ടിലെ വെള്ളം 120 അടിയാക്കി കുറക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസം കേരള നിയമസഭ അംഗീകാരം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.