ലോക്പാല്‍; പാര്‍ലമെന്റ് സമ്മേളനം നീട്ടണം
text_fieldsന്യൂദൽഹി: ലോക്പാൽ ബിൽ അംഗീകരിക്കുന്നതിന് വേണ്ടി പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. നിയമനി൪മാണത്തിനാവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ സമ്മേളനം നീട്ടണമെന്നും ലോക്പാൽ ബിൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ല് നടപ്പുസമ്മേളനത്തിൽ പാസാക്കുമെന്ന സ൪ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹസാരെ പറഞ്ഞു. ഹസാരെ സംഘത്തിന്റെ രണ്ടാം ദിന കോ൪ കമ്മിറ്റിയോഗം ആരംഭിക്കുന്നതിന് മുമ്പാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ബിൽ അംഗീകരിച്ചില്ലെങ്കിൽ ശകതമായ രീതിയിൽ പ്രതിഷേധിക്കുമെന്നും അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്നും ഹസാരെആവ൪ത്തിച്ചു. കാലാവസ്ഥയനുസരിച്ച് ദൽഹിയിലോ മുംബൈയിലോ സമരം നടക്കുമെന്നൂം അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഡിസംബ൪ 22 നാണ് പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.