ബംഗാള്‍ മദ്യ ദുരന്തം; ഏഴ് പേര്‍ പിടിയില്‍
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 24 ദക്ഷിണ പ൪ഗാന ജില്ലയിലെ മൊഗ്രാഹത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ സിഐഡി അന്വേഷണം നടത്താൻ സ൪ക്കാ൪ ഉത്തരവിട്ടു. നിയമസഭയിലാണ് മുഖ്യമന്ത്രി മമതാ ബാന൪ജി ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേ൪ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഷാപ്പുടമയായ ബാദ്ഷാ കൊക്കോണ ഒളിവിൽ പോയിരിക്കുകയാണ്.
മദ്യത്തിൽ വിഷം കല൪ന്നിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോട്ടെന്നും മമത പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിൽ 115 ആളുകൾ മരണപ്പെട്ടിട്ടുണ്ട്. നിരവധി പേ൪ ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. പിറ്റേന്ന് ഉച്ചക്ക് രണ്ടുമണിയോടെ കഠിനമായ ഛ൪ദിയും വയറുവേദനയുംമൂലം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.