അധിനിവേശം അവസാനിച്ചതായി ഒൗദ്യോഗിക പ്രഖ്യാപനം
text_fieldsബഗ്ദാദ്: ഒമ്പതുവ൪ഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ച് അവസാനത്തെ യു.എസ് സൈനികനും ഇറാഖ് വിട്ടു. ലക്ഷത്തിൽപരം ഇറാഖികളുടേയും 4500 യു.എസ് സൈനികരുടേയും മരണത്തിൽ കലാശിച്ച സൈനിക നടപടി അവസാനിപ്പിച്ചതിൻെറ അടയാളമായി ഇറാഖിലെ അമേരിക്കൻ പതാക ഇനി മുതൽ താഴ്ത്തിക്കെട്ടും.
അധിനിവേശം അവസാനിച്ചതായി ബഗ്ദാദിൽ നടന്ന ചടങ്ങിൽ യു.എസ് പ്രതിരോധ സെക്രട്ടറി ലിയോൺ വനേറ്റ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാഖ് ഇനിയും പരീക്ഷണങ്ങൾക്കും വെല്ലുവിളികൾക്കും വിധേയമാകുമെന്നും എന്നാൽ, അമേരിക്ക ഇറാഖ് ജനതക്ക് പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയെന്ന ലക്ഷ്യത്തോടെ 2003 മാ൪ച്ചിലാണ് അമേരിക്ക ഇറാഖിൽ അധിനിവേശം ആരംഭിച്ചത്.
സുസ്ഥിരവും സ്വയംപര്യാപ്തവുമായ പരമാധികാര ഇറാഖ് യാഥാ൪ഥ്യമാക്കിക്കൊണ്ടാണ് അമേരിക്ക വിടവാങ്ങുന്നതെന്ന് ഇതോടനുബന്ധിച്ച് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ വ്യക്തമാക്കി. അത്യപൂ൪വമായ നേട്ടമാണ് അമേരിക്ക കൈവരിച്ചിരിക്കുന്നത്. ഓരോ സൈനികനും ഇനി തലയുയ൪ത്തിത്തന്നെ വീടുകളിലേക്ക് മടങ്ങാൻ കഴിയും. ഇറാഖ് യുദ്ധം ചരിത്രമായി. എന്നാൽ, നിങ്ങൾ ചെയ്ത സേവനം തലമുറകൾക്ക് പ്രയോജനം ചെയ്യുമെന്ന് ഉത്തര കരോലിനയിൽ നടന്ന ചടങ്ങിൽ ഒബാമ സൈനികരോട് പറഞ്ഞു.
2011 ഡിസംബറിനകം ഇറാഖി നിന്ന് യു.എസ് സേനയെ പിൻവലിക്കുമെന്ന് പ്രസിഡൻറ് പദം ഏറ്റെടുത്തയുടൻ ഒബാമ പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും അധാ൪മികവും നിയമവിരുദ്ധവുമായ യുദ്ധമെന്നാണ് ഇറാഖ് അധിനിവേശത്തിന് സ്വതന്ത്ര നിരീക്ഷക൪ നൽകിയ വിശേഷണം. ഇറാഖി സൈന്യത്തിന് പരിശീലനം നൽകാൻ യു.എസ് സൈനികരിൽ ഒരു വിഭാഗം ഇറാഖിൽ തുടരും.
അതേസമയം, ഇറാഖിൽ പൂ൪ണമായ സുരക്ഷിതത്വം ഉറപ്പുവരുത്താതെയാണ് അമേരിക്ക പിൻവാങ്ങുന്നതെന്ന് റിപ്പബ്ളിക്കൻപക്ഷം കുറ്റപ്പെടുത്തി. ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ഇറാഖ് യുദ്ധച്ചെലവ്. 1, 70,000 യു.എസ് സൈനികരാണ് അമേരിക്കക്കുവേണ്ടി ഇറാഖിൽ യുദ്ധത്തിനിറങ്ങിയത്. മരിച്ചവ൪ക്കുപുറമെ 30,000 സൈനിക൪ക്ക് പരിക്കേൽക്കുകയുമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.