ചിദംബരത്തിന്റെ രാജി; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsന്യൂദൽഹി: ചിദംബരം രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുട൪ന്ന് പാ൪ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചവരെ നി൪ത്തി വെച്ച സഭ വീണ്ടും ചേ൪ന്നെങ്കിലും ബഹളത്തെ തുട൪ന്ന് തിങ്കളാഴ്ച വരെ നി൪ത്തി വെക്കുകയായിരുന്നു.
വ്യക്തിപരമായ അടുപ്പം മുൻനി൪ത്തി ദൽഹിയിലെ ഒരു ഹോട്ടൽ കമ്പനി ഉടമക്കെതിരായ കേസ് പിൻവലിക്കാൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ബഹളം.
നഗ്നമായ അധികാരദു൪വിനിയോഗത്തിന് കൂട്ടുനിന്ന ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും പ്രതിപക്ഷം പാ൪ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. കേസ് പിൻവലിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി ദൽഹി സ൪ക്കാ൪ വ്യക്തമാക്കിയെങ്കിലും ചിദംബരത്തിനെതിരായ പ്രതിഷേധം തുടരുമെന്നാണ് ബി.ജെ.പി യുടെ നിലപാട്.
ചിദംബരത്തിന്റെ അടുത്ത സുഹൃത്തായ ഹോട്ടലുടമ ഗാന്ധി കുടുംബത്തിന്റെ പേര് ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.