മമ്മുട്ടിക്ക് ഇനി കല്യാണത്തിരക്ക്
text_fieldsമലയാളത്തിന്റെ മെഗാ സ്റ്റാ൪ മമ്മൂട്ടിക്ക് ഇനി കല്യാണത്തിരക്ക്. അതിനായി ക്യാമറക്ക് മുന്നിൽ നിന്ന് ഒരു ചിന്ന ബ്രേക്ക് എടുത്തിരിക്കുകയാണ് മമ്മുക്ക. മകൻ ദുൽഖ൪ സൽമാന്റേതാണ് കല്യാണം. കല്യാണത്തിരക്ക് കഴിഞ്ഞ് പുതുവ൪ഷത്തിലാണ് ഇനി വെള്ളി വെളിച്ചത്തിന്റെ മുന്നിലേക്കെത്തുകയെന്നും മലയാളത്തിന്റെ പ്രിയതാരം.
ചെന്നൈയിൽ വെച്ച് ഈ മാസം 22നാണ് കല്യാണം. 26ന് കേരളത്തിൽ റിസപ്ഷൻ. വടക്കെ ഇന്ത്യക്കാരനും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായ സയ്യിദ് നിസാമുദ്ദീന്റെ മകൾ ആ൪ക്കിടെക്റ്റായ സൂഫിയയാണ് വധു.
സിനിമാ ലോകത്തെ സ്റ്റാറും സൂപ്പ൪ സ്റ്റാറും സൂപ്പ൪ മെഗാസ്റ്റാറുമൊക്കെയായി വിലസുമ്പോഴും കുടുംബത്തിന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കാൻ മമ്മൂട്ടി മറന്നില്ല. അവനവന് ഇഷ്ടമുള്ള കരിയ൪ തെരഞ്ഞെടുക്കാൻ മക്കളെ അനുവദിച്ചു. ഒടുവിൽ അഛന്റെ പാതയിലുടെ നടക്കാനാണ് സൽമാൻ തീരുമാനിച്ചത്. തന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയിലെ വേഷം അഴിച്ച് വെച്ചാണ് സൽമാൻ മണവാളനാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.