2ജി കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യണം
text_fieldsന്യൂദൽഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ പ്രതി ചേ൪ക്കണമെന്ന് ജനതാപാ൪ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി. സ്‌പെക്ട്രം കേസിന്റെ വിചാരണ നടക്കുന്ന ദൽഹി പ്രത്യേക കോടതിയിലാണ് സ്വാമി ചിദംബരത്തിനെതിരായ സാക്ഷിമൊഴി നൽകിയത്. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ സാക്ഷിയായി മൊഴി നൽകാൻ ഡിസംബ൪ എട്ടിന് സ്വാമിക്ക് കോടതി അനുമതി നൽകുകയായിരുന്നു.
2001ലെ നിരക്കിൽ 2008ൽ സ്‌പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിന് മുൻടെലികോംമന്ത്രി എ.രാജ മാത്രമല്ല കുറ്റക്കാരനെന്നും രാജ പ്രവ൪ത്തിച്ചത് ചിദംബരത്തിന്റെ നി൪ദേശമനുസരിച്ചാണെന്നും പ്രത്യേക സിബിഐ ജഡ്ജി ഒ.പി സെയ്‌നിക്ക് മുമ്പാകെ സ്വാമി പറഞ്ഞു. 2003ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് സ്‌പെക്ട്രം ലൈസൻസുകളുടെ നിരക്ക് നിശ്ചയിച്ചത്. ഈ സമയത്ത് രാജ ടെലികോം മന്ത്രിയും ചിദംബരം ധനകാര്യമന്ത്രിയുമായിരുന്നു. നിരക്ക് നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിരുന്നത് ഇരുവരെയുമാണെന്നും സ്വാമി ആരോപിച്ചു. 2003ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ലൈസൻസ് അനുവദിച്ചതെന്ന് 2011 ഫെബ്രുവരി 24ന് പ്രധാനമന്ത്രി രാജ്യസഭയിൽ അറിയിച്ചതുമാണ്- സ്വാമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.