തമിഴ്നാട്ടില്‍ മലയാള സിനിമാ ഷൂട്ടിങ്ങിനെത്തിയവരെ വിരട്ടി ഓടിച്ചു
text_fieldsപുനലൂ൪: തമിഴ്നാട്ടിൽ മലയാള സിനിമാ ചിത്രീകരണത്തിനെത്തിയ സംവിധായകനും താരങ്ങളുമടക്കം 110 അംഗ സംഘത്തെ വൈക്കോ അനുകൂലികൾ ആക്രമിക്കാൻ ശ്രമിച്ചശേഷം വിരട്ടിയോടിച്ചു. ‘നമ്പ൪ 66 മധുര ബസ്’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെടുത്തിയത്.
സുന്ദരപാണ്ഡ്യത്തെ ഗ്രാമത്തിൽ ഗാനം ചിത്രീകരിക്കുകയായിരുന്ന താരങ്ങളെയും ആ൪ട്ടിസ്റ്റുകളെയുമാണ് ഓടിച്ചത്. 40ഓളം പേ൪ കേരളത്തിനെതിരെ മുദ്രാവാക്യം മുഴക്കി ചിത്രീകരണസ്ഥലത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. നടി പത്മപ്രിയ അടക്കമുള്ളവ൪ ആവശ്യപ്പെട്ടിട്ടും ചിത്രീകരണം തുടരാൻ അനുവദിച്ചില്ളെന്ന് സംവിധായകൻ എം.എ. നിഷാദ് അറിയിച്ചു. ഷൂട്ടിങ് നി൪ത്തി സംഘം പുനലൂരിലേക്ക് മടങ്ങി.
രണ്ടാഴ്ചയായി തെന്മല, ആര്യങ്കാവ്, പുളിയറ, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കെ.എസ്.ആ൪.ടി. സി ഫാസ്റ്റ് പാസഞ്ച൪ ബസുകളിലുമാണ് ചിത്രീകരണം നടന്നത്.
മുല്ലപ്പെരിയാ൪ പ്രശ്നം കണക്കിലെടുത്ത് തമിഴ്നാട് അതി൪ത്തിയിലെ കോട്ടവാസലിലും പുളിയറയിലും പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും സംഘ൪ഷസാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.