അറബ് വസന്തത്തിന്‍െറ ഇടിമുഴക്കത്തിന് ഒരു വയസ്സ്
text_fieldsതെക്ക് പടിഞ്ഞാറൻ ടുണീഷ്യൻ നഗരമായ സിദി ബൂസിദിലെ വഴിവാണിഭക്കാരൻ സ്വയം തീ കൊളുത്തി മരിച്ചത് താരതമ്യേന അപ്രധാനമായ സംഭവം. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഓരാ മണിക്കൂറിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളിൽ ഒന്നു മാത്രം. എന്നാൽ, മുഹമ്മദ് ബൂ അസീസി എന്ന സാധാരണക്കാരനായ ആ അറബിയുടെ മരണം 2011 ലെ ഏറ്റവും ശക്തവും വ്യാപകവുമായ വിപ്ളവ പരമ്പരക്ക് തുടക്കമാവുകയായരുന്നു. അറബ് വസന്തമെന്നും മെഡിറ്ററേനിയൻ വിപ്ളവമെന്നും വിശേഷിപ്പിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ ഭൂചലനത്തിൻെറ പ്രഭവ കേന്ദ്രമായി സിദി ബൂസിദ് മാറുകയായരുന്നു. ബൂ അസീസീയുടെ മരണം സംഭവിച്ച് ഇന്നേക്ക് ഒരു വ൪ഷം തികയുമ്പോഴും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭ തീജ്വാലകൾ അണഞ്ഞിട്ടില്ല.
ഏകാധിപതികളായ ഭരണാധികാരികൾക്കെതിരെ വ൪ഷങ്ങളായി പുകയുന്ന ഭരണ വിരുദ്ധ വികാരം നേരിട്ടുള്ള യുദ്ധമായി യുവാക്കൾ ഏറ്റെടുക്കുന്നതാണ് ലോകം കണ്ടത്. ടുണിഷ്യയിൽ അത് രക്ത രഹിതമായിരുന്നെങ്കിൽ ലിബിയയിലും ഈജിപ്തിലും യമനിലും രക്ത രൂക്ഷിതമായ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു.
അഭിപ്രായ സ്വാതന്ത്യവും തൊഴിലില്ലായ്മയുമാണ് ടുണീഷ്യൻ ജനതയെ തെരുവിലിറക്കിയത്. അത് ഒടുവിൽ 23 വ൪ഷം നിണ്ട സൈനുലാബിദീൻ ബിൻ അലിയുടെ ഏകാധിപത്യത്തിനെതിരായ സമരമായി മാറി. ജനകീയ മുന്നേറ്റം നേരിടാനാവാതെ ബിൻ അലി നാടുവിടുകയായിരുന്നു. എന്നാൽ, അതോടൊപ്പം സ്വേഛാധിപത്യത്തിനെതരായ ജനകീയ പ്രക്ഷോഭവും അതി൪ത്തി കടന്നു. തൊട്ടടുത്ത രാജ്യമായ ഈജിപ്തായിരുന്നു അതിൻെറ അടുത്ത ഭൂമിക. 30 വ൪ഷമായി അധികാരത്തിൽ തുടരുന്ന ഹുസ്നി മുബാറക്കിന്‍്റ വീഴ്ചയും ജനാധിപത്യത്തിൻെറ തിരിച്ചുവരവുമാണ് പിന്നീട് ലോകം കണ്ടത്.
മെഡിറ്ററേനിയൻ സമുദ്രത്തിൻറ തീരങ്ങളിൽ വീശിയടിച്ച മുല്ലപ്പൂ കൊടുങ്കാറ്റ് കടൽ കടന്ന് സിറിയയിലേക്കും യമനിലേക്കും ബഹ്റൈനിലേക്കും ബാധിച്ചു. സിറിയ ഇപ്പോഴും എരിയുകയാണ്. യമനിലാകട്ടെ അബ്ദുല്ല അൽ സാലിഹ് അധികാരം ഒഴിയാൻ തയ്യാറാണെന്ന് പ്രക്ഷോഭകരുമായി കരാ൪ ഒപ്പിട്ടിരിക്കുകയാണ്. 1978 മുതൽ യമൻ സാലിഹിൻെറ ഭരണത്തിലാണ്.
ലിബിയയിൽ കേണൽ മുഅമ്മ൪ ഖദ്ദാഫിയുടെ ദയനീയ പതനത്തിന് ലോകം സാക്ഷിയായതും ടുണീഷ്യയിൽ തുടങ്ങിയ അറബ് വസന്തത്തിൻെറ തുട൪ച്ചയായാണ്. ഏകാധിപതികൾക്കെതിരായ ഈ പ്രതിഷേധ തീക്കാറ്റ് ഉത്തര ആഫ്രിക്കയിലും മധ്യ പൗരസ്ത്യ ദേശത്തും ഒതുങ്ങിയില്ല. ഗ്രീസിലും ഇപ്പോൾ റഷ്യയിലും ഭരണകൂടങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ അലയടിക്കുകയാണ്. ബൂ അസീസി തുടങ്ങിവെച്ച വിപ്ളവം വൻകരകൾ താണ്ടി അമേരിക്കയിൽ വരെയെത്തി.
സോഷ്യൽ നെറ്റ്വ൪ക്കുകളുടെ വിപ്ളവമാണിതെന്നും പറയാറുണ്ട്. ടുണീഷ്യൻ ജനതയടെ 30 ശതമാനവും ഫെയ്സ്ബുക്കിൽ അംഗമായവരാണ്. ഫെയ്സ്ബുക്കും അൽ ജസീറ ടിവിയുമാണ് ഈജിപ്ത് വിപ്ളവം വിജയിപ്പിച്ചതെന്നും വിലയിരുത്തുന്നവരുമുണ്ട്. ഏതായാലും വസന്തത്തിൻറ ഇടിമുഴക്കം ലോകത്തെ ഇപ്പോഴും പ്രകമ്പനം കൊള്ളിക്കുകയാണ്. എല്ലാറ്റിനും നിമിത്തമായത് വഴിവാണിഭക്കാരൻെറ ആത്മാഹുതിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.