ചിദംബരത്തിനെതിരെ പ്രതിഷേധം ആളുന്നു
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തിയ കേന്ദ്ര അഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ പ്രതിഷേധം ആളുന്നു.
ചിദംബരത്തിൻെറ പ്രസ്താവന പാ൪ട്ടിയേയും സ൪ക്കാരിനേയും വെല്ലുവിളിക്കുന്നതാണെന്നും ഇതിനെതിരെ ഹൈക്കമാൻറിന് പരാതി നൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചിദംബരത്തെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു.
തമിഴ്നാടിന് അനുകൂലമായി പരസ്യ പ്രസ്താവന നടത്തിയതോടെ കേന്ദ്ര അഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ ചിദംബരത്തിന് അ൪ഹത നഷ്ടമായതായി വി. എം സുധീരൻ പറഞ്ഞു. നീതിപൂ൪വ്വം ചുമതല നിറവേറ്റാൻ കഴിയില്ളെന്ന് തെളിയിച്ച ചിദംബരം രാജി വെക്കുകയോ അല്ലാത്ത പക്ഷം പ്രധാനമന്ത്രി ഇടപെട്ട് അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുല്ലപ്പെരിയാ൪ വിഷയത്തിൽ പക്വമായ നിലപാട് എടുക്കുമ്പോൾ തമിഴ്നാട്ടിൽ രാഷ്ട്രീയ കിടമത്സരമാണ്. ചിദംബരം ഈ മത്സരത്തിൽ പങ്കു ചേ൪ന്നതായും വി.എം. സുധീരൻ ആരോപിച്ചു.
പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നാണ് കെ.എം. മാണി പ്രതികരിച്ചത്. നിയമബോധമുള്ള മന്ത്രി ഇങ്ങനെ പറഞ്ഞത് തെറ്റ്.പിറവം തെരഞ്ഞെടുപ്പുമായി മുല്ലപ്പെരിയാറിനെ ബന്ധപ്പെടുത്തുന്നത് യുക്തിസഹമല്ളെന്നും കെ.എം മാണി പറഞ്ഞു.
പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എന്നാൽ ചിദംബരത്തെ മന്ത്രി സഭയിൽ നിന്ന് മാറ്റി നി൪ത്തേണ്ടതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹത്തിൻെറ പാ൪ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.