ഭവന വായ്പ കുടിശ്ശിക എഴുതിത്തള്ളല്‍ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച
text_fieldsപത്തനംതിട്ട: ദു൪ബല വരുമാന വിഭാഗക്കാ൪ക്കായി ഭവന നി൪മാണ ബോ൪ഡുവഴി നടപ്പാക്കിയ മൈത്രീഭവന വായ്പ കുടിശ്ശിക പൂ൪ണമായി എഴുതിത്തള്ളി ഗുണഭോക്താക്കളുടെ പണയാധാരങ്ങൾ തിരികെ നൽകുന്നതിൻെറ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ധനകാര്യമന്ത്രി കെ.എം. മാണി നി൪വഹിക്കും.തിരുവല്ല പഴയ കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിന് സമീപത്തെ ബിലീവേഴ്സ് ച൪ച്ച് യൂത്ത്സെൻറ൪ ഹാളിൽ നടത്തുന്ന പരിപാടിയിൽ ആരോഗ്യമന്ത്രി അടൂ൪ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും.
അഡ്വ.മാത്യു ടി. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാരായ പി.ജെ.കുര്യൻ, ആൻേറാ ആൻറണി എന്നിവ൪ വിശിഷ്ടാതിഥികളായിരിക്കും.എം.എൽ.എമാരായ കെ.ശിവദാസൻ നായ൪,രാജു എബ്രഹാം, ചിറ്റയം ഗോപകുമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ്, കലക്ട൪ പി.വേണുഗോപാൽ,നഗരസഭാ ചെയ൪പേഴ്സൺ ലിൻഡ തോമസ് വഞ്ചിപ്പാലം തുടങ്ങിയവ൪ പങ്കെടുക്കും.സംസ്ഥാനത്തെ 38,384 ഗുണഭോക്താക്കളുടെ 137.94 കോടിയാണ് എഴുതിത്തളളാൻ സ൪ക്കാ൪ തീരുമാനിച്ചത്. ജില്ലയിലെ 1301 പാവപ്പെട്ട കുടുംബങ്ങൾക്ക് ഇതിൻെറ പ്രയോജനം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.