ചിദംബരത്തിന്റെ പ്രസ്താവന പ്രകോപനപരം
text_fieldsന്യൂദൽഹി: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളത്തിനെതിരായി കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്ന് കേന്ദ്രമന്ത്രി വയലാ൪ രവി. പ്രസ്താവന പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ചിദംബരം രാഷ്ട്രീയ പക്വത കാണിക്കാത്തത് നി൪ഭാഗ്യകരമാണെന്നും അദ്ദേഹം ദൽഹിയിൽ പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഉണ്ടാകാൻ പാടില്ലാത്തതാണ്. കേരളത്തിലെ എംപിമാ൪ തമിഴ് ജനതയേയോ നേതാക്കളേയോ വിമ൪ശിച്ചിട്ടില്ല. കോടതിവിധി ഇത്തരത്തിലായിരിക്കുമെന്ന് നേരത്തെ പറയുന്നത് ശരിയല്ല. അത് കോടതിയുടെ നിക്ഷപക്ഷതയെ ബാധിക്കും.
അജിത് സിങിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വകുപ്പ് പോയതിലെ പ്രതിഷേധം മൂലമല്ല. സത്യപ്രതിജ്ഞയിൽ പങ്കെടുക്കണമെന്ന് നി൪ബന്ധമില്ല. വ്യോമയാന വകുപ്പ് പോയതിൽ ദു:ഖമില്ല. പ്രതീക്ഷിക്കാതെയാണ് വകുപ്പിന്റെ ചുമതല ലഭിച്ചത്. വകുപ്പ് നഷ്ടപ്പെട്ടില്ലെങ്കിൽ നന്നായിരുന്നേനെയെന്നും വയലാ൪ രവി കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.