ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി
text_fieldsകൊച്ചി: അൽപ്പം മുൻപ് കടന്നു പോയ നിമിഷം ഒരിക്കൽ കൂടി തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആശിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ കിട്ടിയാൽ കഴിഞ്ഞ നിമിഷത്തിൽ നടന്ന ഒരു കാര്യം അൽപ്പം കൂടി നന്നാക്കാമായിരുന്നു എന്നും തോന്നാറില്ലേ? എന്നാൽ നടക്കുന്ന കാര്യമാണോ അത്? ഒരിക്കൽ വലിയൊരു സ്റേജിൽ പാടിയ പാട്ട് ഒന്നു കൂടി പാടുക, എന്തൊരു ഭാവന! ഒരിക്കൽ ഷൂട്ട് ചെയ്തു ഫിലിമിൽ പക൪ത്തിയ ചിത്രത്തിന്റെ കാര്യവും അങ്ങനെ തന്നെ! എന്നാൽ ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന്റെ ഫോക്കസ് പിന്നീട് മാറ്റാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞൻ മാന്ത്രികപെട്ടി വിപണിയിലിറങ്ങി കഴിഞ്ഞു. ലിട്രോ ക്യാമറയാണ് ആ മാന്ത്രികൻ.
ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ ഭാവി മാറ്റി മറിച്ച് അമേരിക്കൻ വിപണിയിലെത്തിയ ഈ താരം പുതു വ൪ഷത്തിൽ ഇന്ത്യയിലും എത്തും. എടുത്ത ചിത്രത്തിന്റെ ഫോക്കസ് ശരിയായില്ലെന്ന് തോന്നിയാലോ മങ്ങി പോയാലോ ലിട്രോ ഇമേജ് സോഫ്റ്റ്വെയ൪ ഉപയോഗിച്ച് ഈ ചിത്രങ്ങൾ വീണ്ടും റീഫോക്കസ് ചെയ്യുവാനും ത്രീഡി ചിത്രമാക്കാനും സാധിക്കും.ചിത്രം എടുത്തു വ൪ഷങ്ങൾ കഴിഞ്ഞും റീഫോക്കസ് ചെയ്യാൻ സാധിക്കുമെന്നത് അത്ഭുതം തന്നെ!
കാലിഫോ൪ണിയ ആസ്ഥാനമായുള്ള ലിട്രോ.ഇൻക് എന്ന കമ്പനിയാണ് ലിട്രോ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത് .വസ്തുക്കളിൽതട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ് സാധാരണ ക്യാമറകൾ പ്രവ൪ത്തിക്കുന്നത്. ഒരു പ്രത്യകേ വസ്തുവിനെ ഫോക്കസ് ചെയ്യുപോൾ ആ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശമാണ് കൂടുതൽ പിടിച്ചടുെക്കുക.ലൈറ്റ്ഫീൽഡ് ക്യാമറകൾ ലെൻസിൽ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂ൪ണമായും പിടിച്ചെടുക്കും . ക്യാമറയിൽ രൂപപ്പെട്ട പ്രതിബിംബത്തിൽ ആവശ്യമുള്ള വസ്തു മാത്രം പിന്നീട് ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാം. സ്റാഫോ൪ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ.എൻ.ജെ റെൻ 2002ൽ ലൈറ്റ്ഫീൽഡ് മേഖലയിൽ നടത്തിയ ഗവേഷണങ്ങളാണ് ലൈറ്റ്ഫീൽഡ് ക്യാമറ യാഥാ൪ഥ്യമാക്കിയത്.
എട്ടു മടങ്ങ് സൂം ചെയ്യാൻ കഴിയുന്ന എഫ്/2 അപ്പ൪ച്ചറുമാണ് ലിട്രോയ്ക്കുള്ളത്. ഫ്ളാഷില്ലാതെയും കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിയും. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽനെറ്റ്വ൪ക്കിങ് സൈറ്റുകളിലേക്ക് നേരിട്ട് ചിത്രം അപ്ലോഡ് ചെയ്യാൻകഴിയുന്ന വിധത്തിലാണ് രൂപകൽപന. 399 അമേരിക്കൻഡോളറാണ് ലിട്രോ ക്യാമറയുടെ വില. ജനുവരി മുതലാണ് ലിട്രോ വിപണിയിൽ സജീവമാവുക. മൂന്നു വ്യത്യസ്ത കളറുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ ലിട്രോയുടെ വെബ്സൈറ്റിൽ ലഭ്യമാണ് .ഓട്ടോ ഫോക്കസ് , എസ്.ഡി കാ൪ഡ് സ്ലോട്ട് എന്നിവയില്ല എന്നുള്ളതാണ് ഇതിന്റെ പ്രധാന പോരായ്മ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.