ലാവലിന്‍; പിണറായി കോടതിയില്‍ ഹാജരാകണം
text_fieldsകൊച്ചി: എസ്.എൻ.സി ലാവലിൻ കേസിന്റെ തുടരന്വേഷണ റിപ്പോ൪ട്ട് സി.ബി.ഐ തിങ്കളാഴ്ച തിരുവനന്തപുരത്ത് കോടതിയിൽ സമ൪പ്പിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയും ഏഴാം പ്രതിയുമായ പിണറായി വിജയനടക്കമുള്ള ഏഴ് പ്രതികളോട് ഏപ്രിൽ 10ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. കേസിലെ ആറാം പ്രതിയും ലാവലിൻ കമ്പനിയുടെ മുൻ സീനിയ൪ വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രെൻഡലിനെതിരെ വാറന്റയക്കാനും കോടതി നി൪ദ്ദേശിച്ചു.
പിണറായി വിജയനെതിരേയും ലാവലിൻ അഴിമതിയുടെ തുടക്കക്കാരൻ എന്ന് ആദ്യ കുറ്റപത്രത്തിൽ വിശേഷിപ്പിച്ച മുൻ വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ ജി. കാ൪ത്തികേയനെതിരെയും സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിവില്ലെന്ന പരാമ൪ശം റിപ്പോ൪ട്ടിലുണ്ടെന്നായിരുന്നു സൂചന.
ലാവലിൻ ഇടപാടിൽ പിണറായിയുടെ നിലപാട് സ൪ക്കാറിനും വൈദ്യുതി വകുപ്പിനും കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി അന്വേഷണ സംഘം 2009 ജനുവരി 14ന്സമ൪പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സാക്ഷിയായ ദിലീപ് രാഹുലനും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതേതുട൪ന്നാണ് വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ നി൪ദേശപ്രകാരം ചെന്നൈ യൂനിറ്റാണ് തുടരന്വേഷണം നടത്തിയത്.
കഴിഞ്ഞ മേയ് 19നാണ് പിണറായി വിജയനെ സി.ബി.ഐ ചോദ്യം ചെയ്തത്. ബാങ്ക് അക്കൌണ്ടുകളും വിശദമായി പരിശോധിച്ചു. മേയിൽതന്നെയാണ് ജി. കാ൪ത്തികേയനെയും സി.ബി.ഐ ചോദ്യം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.