സഖാക്കളുടെ സ്വഭാവ ഗുണം പ്രധാനം
text_fieldsപത്തനംതിട്ട: പാ൪ട്ടി സഖാക്കളുടെ സ്വഭാവ ഗുണം പ്രധാനമാണെന്നും ആ൪ക്കും വാ൪ഡ് മെമ്പറാകാമെന്ന നില ആശാസ്യമല്ലെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം പാമോയില കേസുകളും ബാലകൃഷ്ണപിള്ള ജയിലിലേക്ക് പോയതും കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമുണ്ടാക്കിയിരുന്നു. എന്നാൽ കേരള കോൺഗ്രസ് , ജനതാദൾ, ഐഎൻഎൽ എന്നിവ ഇടതുമുന്നണി വിട്ടതോടെ യുഡിഎഫിന്റെ ബലം വ൪ധിച്ചു- വിഎസ് ചൂണ്ടിക്കാട്ടി.
ഐസക്രീം പാമോയിൽ പിള്ള വിഷയങ്ങളിലൂടെ പ്രചരണരംഗത്ത് ഇടത് മുന്നണിക്കുണ്ടായ മേൽക്കൈ അനുകൂല ജനവികാരം എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ സംഘടനാതലത്തിൽ വിജയിക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാ൪ട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം എ ലോപ്പസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ, തോമസ് ഐസക്, എംഎ ബേബി, പികെ ഗുരുദാസൻ, ആനത്തലവട്ടം ആനന്ദൻ, ജില്ല സെക്രട്ടറി അനന്തഗോപൻ എന്നിവ൪ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.