ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം
text_fieldsന്യൂദൽഹി: ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപിയും പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ് പറഞ്ഞു. ഭഗവദ്ഗീത നിരോധിക്കാനുള്ള റഷ്യയുടെ നീക്കത്തിൽ ഇന്ത്യ പ്രതിഷേധച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ പാ൪ലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് സുഷമയുടെ ആവശ്യം.
റഷ്യയുടെ നീക്കത്തിനെതിരെ പ്രതികരിച്ചത്പോലെ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കുന്നതും പരിഗണിക്കണമെന്ന് കൃഷ്ണയുടെ അറിയിപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് സുഷമ പറഞ്ഞു.
റഷ്യയിൽ ഭഗവദ്ഗീത നിരോധിക്കാനുള്ള നീക്കം ഇന്ത്യയിൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചിരുന്നു. പ്രശ്നം തിങ്കളാഴ്ചത്തെ പാ൪ലമെന്റ് നടപടികൾ തടസ്സപ്പെടാൻ ഇടയാക്കിയിരുന്നു.
ക്രിസ്ത്യൻ ഓ൪ത്തഡോക്സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധം ഏ൪പ്പെടുത്താനൊരുങ്ങിയത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടനെ ഇന്ത്യൻ എംബസി അധികൃത൪ റഷ്യൻ സ൪ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. നിരോധത്തെ ചോദ്യം ചെയ്ത്ത് ഹരേ കൃഷ്ണ പ്രസ്ഥാനം സമ൪പ്പിച്ച ഹ൪ജിയിൽ ഡിസംബ൪ 28ന് കോടതി വാദം കേൾക്കാനിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.