അട്ടപ്പാടിയില്‍ ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: അട്ടപ്പാടിയിൽ സുസ്ലോൺ കമ്പനിയുടെ പേരിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള പാലക്കാട് ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ച് നൽകുന്നതു സംബന്ധിച്ച നിയമത്തിൻെറ നടപടിക്രമം പാലിച്ചല്ല കലക്ടറുടെ ഉത്തരവും തുട൪ നടപടികളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻെറ സ്റ്റേ. സെപ്റ്റംബ൪ 23ന് സുസ്ലോൺ കമ്പനിയിൽനിന്ന് 85.21 ഏക്ക൪ തിരിച്ചുപിടിക്കാൻ കലക്ട൪ ഉത്തരവിട്ടിരുന്നു. ആദിവാസികൾ ഉൾപ്പെടെ പട്ടികവ൪ഗക്കാരുടെ ഭൂമിയാണ് ഇതെന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉന്നതാധികാര സമിതിയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിറക്കിയത്.
പിടിച്ചെടുക്കുന്ന ഭൂമി പട്ടിക വിഭാഗക്കാ൪ക്ക് തിരികെ നൽകാൻ നടപടികളെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടറെ ചുമതലപ്പെടുത്തി. തുട൪ന്ന് കമ്പനിക്ക് നോട്ടീസയക്കുകയും മറ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതേതുട൪ന്ന് കമ്പനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 1999 ലെ പട്ടിക വ൪ഗ ഭൂമി കൈമാറ്റവും തിരിച്ചുപിടിക്കലും നിയമപ്രകാരം അപ്പലേറ്റ് അധികാരിയായ കലക്ട൪ക്ക് നേരിട്ട് ഉത്തരവിറക്കാൻ അധികാരമില്ളെന്നായിരുന്നു ഹരജിക്കാരുടെ വാദം. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും ഹരജിക്കാ൪ വാദിച്ചു. ശരിയായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ ഇത്തരം ഉത്തരവുകളും നടപടികളും പാടുള്ളൂവെന്ന് നിരീക്ഷിച്ച കോടതി ഹരജി തീ൪പ്പാക്കുംവരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. സ൪ക്കാറിനോട് എതി൪സത്യവാങ്മൂലം സമ൪പ്പിക്കാനും കോടതി നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.