വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഏറ്റെടുക്കും
text_fieldsനെടുമ്പാശേരി - കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയും കരിപ്പൂ൪ വിമാനത്താവളത്തിലേയും എമിഗ്രേഷൻ വിഭാഗം കേന്ദ്ര ഇൻറലിജൻസിൻെറ കീഴിലുളള ബ്യറോ ഓഫ് എമിഗ്രൻറ് ഏറ്റെടുക്കുന്നു. കഴിഞ്ഞ ദിവസം ദൽഹിയിൽ ചേ൪ന്ന ഉന്നത എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഈ മാസം 31 ന് ഏറ്റെടുക്കുന്നതിനുളള നടപടിക്രമങ്ങളും ത്വരിതഗതിയിൽ നടന്നുവരികയാണ്.
ഇപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് എമിഗ്രേഷൻ എസ്.പിമാരുടെ പോസ്റ്റാണുളളത്. ഐ.ബി ഏറ്റെടുക്കുമ്പോൾ എഫ.ആ൪.ആ൪.ഒ എന്ന തസ്തികയിലുളള ഒരാളായിരിക്കും തലവൻ. ഇവ൪ക്കു കീഴിൽ ഏഴ് ഡി.വൈ.എസ്.പിമാരുണ്ടാകും. ഐ.പി.എസ് ഉളള ഒരു ഒരു ഓഫീസറെയായിരിക്കും എഫ്.ആ൪.ആ൪. ഒ ആയി നിയമിക്കുക. മലയാളിയെ തന്നെ കണ്ടെത്താനാണ് ശ്രമം. ഏതെങ്കിലും ആരോപണങ്ങൾക്ക് വിധേയരല്ലാത്ത കാര്യപ്രാപ്തി തെളിയിച്ചിട്ടുളളയാളെയാണ് കണ്ടെത്തുക. കേരള കേഡറിൽ നിന്ന് ഒരു ഐ.പി.എസ് ഓഫീസ൪ മാത്രമാണ് ഇപ്പോൾ ഇതിന് സന്നദ്ധമായി അപേക്ഷ നൽകിയിട്ടുളളതെന്നറിയുന്നു. ഇവിടെ ഇതിനു മുമ്പ് ഭണ്ട് വട്ടം എസ്.പിയായി പ്രവ൪ത്തിച്ചിട്ടുളള മറ്റൊരാളെയും പരിഗണിക്കുന്നുണ്ട്. തൽക്കാലം ഇവിടെയുളള മറ്റ് ഉദ്യോഗസ്ഥരെ തന്നെ ഐ.ബിയും ഉപയോഗപ്പെടുത്തും. അതിനു ശേഷം മറ്റ് വിഭാഗങ്ങളിൽ നിന്നും ഡപ്യൂട്ടേഷനിൽ പ്രവ൪ത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവരുടെ നിയമനം പൂ൪ത്തിയാകുമ്പോൾ സംസ്ഥാന പൊലീസിൽ നിന്നുളളവരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനുമാണ് തീരുമാനമെന്നറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.