എഴുതിയ പി.എസ്.സി പരീക്ഷകളിലെല്ലാം ജോലി; വേണു ഉപേക്ഷിച്ചത് 12
text_fieldsകാസ൪കോട്: സ൪ക്കാ൪ സ൪വീസിൽ ഒരു നിയമനം ലഭിക്കുന്നതിന് ഉദ്യോഗാ൪ഥികൾ പാടുപെടുമ്പോൾ കണ്ണൂ൪ സെൻട്രൽ ജയിലിലെ അസി. ജയില൪ കെ. വേണുവിന് ലഭിച്ച നിയമനങ്ങൾ 12. കാസ൪കോട് ജില്ലയിൽ എക്സൈസ് ഗാ൪ഡായി 2001ൽ സ൪വീസിൽ പ്രവേശിച്ചതിനുശേഷം വിവിധ വകുപ്പുകളിലായി 12 നിയമനങ്ങൾ ലഭിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ട൪, പൊലീസ് കോൺസ്റ്റബിൾ, ഫോറസ്റ്റ് ഗാ൪ഡ്, യു.പി സ്കൂൾ അസിസ്റ്റൻറ്, എൽ.ഡി ക്ള൪ക്ക്, ജൂനിയ൪ അസിസ്റ്റൻറ്, അസി. ഗ്രേഡ്, അസി. ജയില൪, ഒടുവിൽ നാഷനൽ എംപ്ളോയ്മെൻറ് വകുപ്പിൽ ജൂനിയ൪ എംപ്ളോയ്മെൻറ് ഓഫിസറായി പി.എസ്.സിയിൽനിന്ന് നിയമന ശിപാ൪ശ ലഭിച്ചിട്ടുണ്ട്. അസി. ജയില൪, ജൂനിയ൪ എംപ്ളോയ്മെൻറ് ഓഫിസ൪ എന്നീ തസ്തികകളിൽ നിയമനം ലഭിക്കുന്ന കണ്ണൂ൪-കാസ൪കോട് ജില്ലകളിലെ ഏക ഉദ്യോഗാ൪ഥിയാണ് വേണു. ജോലിയിൽ കാണിച്ച മികവിന് എക്സൈസ് വകുപ്പിൽ എക്സൈസ് കമീഷണറിൽനിന്നും ജയിൽ വകുപ്പിൽ ജയിൽ എ.ഡി.ജി.പിയിൽനിന്നും നിരവധി ഗുഡ് സ൪വീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.
പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്കുവേണ്ടി ഉദ്യോഗാ൪ഥികൾക്കായി സൗജന്യമായി പരിശീലന ക്ളാസുകൾ സംഘടിപ്പിക്കാറുണ്ട്. സാമൂഹിക-സാംസ്കാരിക സംഘടനയായ ന്യൂ സ്റ്റാ൪ കീഴൂരിൻെറ മുഖ്യരക്ഷാധികാരിയായി പ്രവ൪ത്തിക്കുന്നു. കാസ൪കോട് ജില്ലയിലെ കീഴൂ൪ തെരുവത്ത് സ്വദേശിയാണ്. ഭാര്യ: ടി.ബി. ഷീന (അധ്യാപിക, സഅദിയ്യ ആ൪ട്സ് ആൻഡ് സയൻസ് കോളജ് കോളിയടുക്കം), മകൾ: കൃഷ്ണപ്രിയ (എൽ.കെ.ജി വിദ്യാ൪ഥി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.