പഴശ്ശി മലിനീകരണം: വിദഗ്ധ സംഘമെത്തി
text_fieldsഇരിട്ടി: പഴശ്ശി മലിനീകരണം പരിശോധിക്കാൻ മൈസൂരിൽനിന്ന് വിദഗ്ധസംഘമെത്തി. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി മൈസൂ൪ ജെ.എം.എസ് ബയോടെക് സംഘം മലിനജലം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ സന്ദ൪ശിച്ചു.മൈസൂ൪ കോ൪പറേഷൻ മാതൃകയിൽ മാലിന്യസംസ്കരണം കീഴൂ൪ ചാവശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിനായുള്ള പദ്ധതിയുടെ രൂപരേഖ സംഘം തയാറാക്കും. പഞ്ചായത്തിൻെറ അത്തിത്തട്ടിലുള്ള മാലിന്യസംസ്കരണ പ്ളാൻറും സന്ദ൪ശിച്ച് പ്രവ൪ത്തനം വിലയിരുത്തി. മാതൃകാപരമായ സംസ്കരണ പ്ളാൻറാണ് അത്തിത്തട്ടിലേതെന്നും ഇവിടെ പദ്ധതി നടപ്പാക്കാൻ വിഷമമില്ളെന്നും സംഘം പറഞ്ഞു.
സംഘം കൊണ്ടുവന്ന ലായനി ട്രഞ്ചിങ് ഗ്രൗണ്ടിലെ ചീഞ്ഞുനാറുന്ന മാലിന്യക്കൂമ്പാരത്തിൽ സ്പ്രേ ചെയ്ത് പരീക്ഷണം നടത്തി. പഴശ്ശി തീരം ശുചീകരിക്കാൻ വിശദമായ പഠനറിപ്പോ൪ട്ട് തയാറാക്കേണ്ടതുണ്ടെന്ന് സംഘം അറിയിച്ചു. ഉറവിടത്തിൽതന്നെ വെള്ളം ശുചീകരിക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നി൪ദേശം നൽകുമെന്ന് സംഘം പറഞ്ഞു. മൈസൂരിലെ ജെ.എം.എസ് ബയോടെക് എം.ഡി ക്രിസ് മധുസൂദനൻ, കേരളത്തിലെ നി൪വഹണ ഏജൻസിയായ കോഴിക്കോട്ടെ ഗ്രീൻ കേരള ബയോസയൻസ് ചെയ൪മാൻ ഷാജു ജോസഫ്, എം.ഡി. ഉമാ ശങ്ക൪ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദ൪ശിച്ചത്. സംഘത്തോടൊപ്പം പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുറഷീദ്, മെംബ൪മാരായ കെ. വിജയൻ, ശിവശങ്കരൻ, സന്തോഷ്കുമാ൪, സെക്രട്ടറി സി.എച്ച്. ചെന്താമരാക്ഷൻ, തറാൽ ഈസ, കെ. റഷീദ് എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.