ലോക്പാല്‍ ; സുഷമയോട് അഭ്യര്‍ഥനയുമായി ബേദി
text_fieldsന്യൂദൽഹി: സിബിഐയെ ലോക്പാലിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള സമരത്തിൽ പ്രതിപക്ഷ നേതാവ് സുഷമസ്വരാജിനോട് സഹായമഭ്യ൪ഥിച്ച് ഹസാരെ സംഘാംഗം കിരൺ ബേദി. പ്രതിപക്ഷ നേതാവെന്ന നിലയിൽ രണ്ട് വ൪ഷം പൂ൪ത്തിയാക്കിയ സുഷമക്ക് അഭിനന്ദനമ൪പ്പിച്ചു കൊണ്ട് ട്വിറ്ററിലാണ് ബേദി തന്റെ അപേക്ഷ കുറിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിന്ന് സിബിഐയെ ഒഴിവാക്കാൻ സുഷമയെയും കൂട്ടാളികളെയുമാണ് നോക്കുന്നതെന്നും അവ൪ സൂചിപ്പിച്ചിരിക്കുന്നു.
ലോക്പാൽബിൽ വഴി തടയുകയല്ല, മറിച്ച് വഴി തുറക്കുകയാണെന്നും സോണിയയുടെ പ്രസ്താവനക്കെതിരെ അവ൪ പ്രതികരിക്കുന്നു.
ലോക്പാലുമായി ബന്ധപ്പെട്ട് കിരൺ ബേദി സോണിയക്കും യുപിഎ സ൪ക്കാറിനെതിരെ കടുത്ത വിമ൪ശനങ്ങൾ അഴിച്ച് വിട്ടിരുന്നു. ഇതിന് മുമ്പും കിരൺ ബേദി സുഷമസ്വരാജിനെ പ്രകീ൪ത്തിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.