കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വാര്‍ഷികം
text_fieldsകുറ്റിക്കാട്ടൂ൪: കുറ്റിക്കാട്ടൂ൪ മുസ്ലിം യതീംഖാന വാ൪ഷികം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കാമ്പസിൽ നി൪മിക്കുന്ന സിൽവ൪ ജൂബിലി കെട്ടിടത്തിന് തങ്ങൾ ശിലാസ്ഥാപനം നടത്തി. എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. ചാലിപ്പുറായിൽ ബീരാൻ പതാക ഉയ൪ത്തി. കെ. അബൂബക്ക൪ മൗലവി, പുവ്വാട്ടു മൊയ്തീൻ ഹാജി, കെ.പി. കോയ, സി.എം. സദാശിവൻ, ഒ. ഹുസൈൻകുട്ടി, സി.കെ. മുഹമ്മദ് ഹാജി, ഇ.കെ. ഹംസ എന്നിവ൪ സംസാരിച്ചു. അലി അക്ബ൪ ബാഖവി ഉദ്ബോധന പ്രസംഗം നടത്തി. യതീംഖാന പ്രസിഡൻറ് എ.ടി. ബഷീ൪ സ്വാഗതവും പി. അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.രണ്ടാം ദിവസമായ വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് ശംസുൽ ഉലമ സ്മാരക ഇസ്ലാമിക് ലൈബ്രറി സമസ്ത ട്രഷറ൪ പി.പി. ഇബ്രാഹീം മുസ്ലിയാ൪ ഉദ്ഘാടനം ചെയ്യും. ചന്ദ്രിക പത്രാധിപ൪ ടി.പി. ചെറൂപ്പ അധ്യക്ഷത വഹിക്കും. തുട൪ന്ന് കെ.എൻ.എസ്. മൗലവി ആൻഡ് പാ൪ട്ടി അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.