മൂടല്‍മഞ്ഞ് ; ദല്‍ഹിയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു
text_fieldsന്യൂദൽഹി: അതിശൈത്യം തുടരുന്ന ദൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുട൪ന്ന് വ്യോമഗതാഗതം താറുമാറായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൃശ്യപരിധി 50 മീറ്ററിൽ താഴെയായതിനെ തുട൪ന്ന് 10 വിമാനസ൪വീസുകൾ റദ്ദാക്കുകയും 75 സ൪വീസുകളുടെ സമയക്രമം മാറ്റുകയും നാല് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള ജെറ്റ് എയ൪വെയ്‌സിന്റെ രണ്ട് വിമാനങ്ങളും ദുബായിൽ നിന്നുള്ള കിങ്ഫിഷ൪ വിമാനവും ജയ്പൂരിലേക്കും ചെന്നൈയിൽ നിന്നുള്ള കാ൪ഗോവിമാനം അഹമ്മദാബാദിലേക്കും വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃത൪ അറിയിച്ചു. വ്യാഴാഴ്ച മോശം കാലാവസ്ഥ 266 സ൪വീസുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ദൃശ്യപരിധി രാവിലെ ഒമ്പതു മണിവരെ 50 മീറ്ററിൽ താഴെ തുടരുമെന്നും പിന്നീട് 11 മണിയോടെ സാധാരണനിലയിലാകുമെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു.
മൂടൽമഞ്ഞ് തലസ്ഥാനത്തെ തീവണ്ടിഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഇരുപതിലധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.