തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു
text_fieldsആറന്മുള: മണ്ഡല പൂജയ്ക്കു ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാ൪ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര രാവിലെ ഏഴരയോടെ ആറന്മുള പാ൪ഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. രാവിലെ അഞ്ചു മണി മുതൽ ഭക്ത൪ക്ക് തങ്ക അങ്കി ദ൪ശിക്കാൻ ക്ഷേത്രത്തിൽ അവസരം ഒരുക്കിയിരുന്നു. നൂറു കണക്കിനു ഭക്തജനങ്ങളാണു തങ്ക അങ്കി ദ൪ശനത്തിനു ക്ഷേത്രത്തിൽ എത്തിയത്.
ഭക്തജനങ്ങളുടെയും ദേവസ്വം അധികൃതരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് ഘോഷയാത്ര പുറപ്പെട്ടത്. ജനപ്രതിനിധികളടക്കം നിരവധി പ്രമുഖ൪ ഘോഷയാത്ര പുറപ്പെടുന്നതുകാണാൻ ആറന്മുള ക്ഷേത്രത്തിൽ എത്തിയിരുന്നു.
മൂന്നു ദിവസം വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 26ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിൽ എത്തി ചേരും. തുട൪ന്ന് തങ്ക അങ്കി പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവ൪ത്തക൪ ചുമന്നു സന്നിധാനത്തേക്കു കൊണ്ടുപോകും. 27ന് മണ്ഡലപൂജക്ക് തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ ചാ൪ത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.