മരുന്നടി: മലയാളികളുള്‍പ്പെടെ ഏഴു താരങ്ങള്‍ക്ക് വിലക്ക്
text_fieldsന്യൂദൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളി താരങ്ങളായ സിനിജോസ്, ടിയാന മേരി തോമസ് എന്നിവരടക്കം ഇന്ത്യയുടെ ആറ് വനിതാ അത്ലറ്റുകൾക്ക് ഒരു വ൪ഷത്തെ വിലക്ക്. ഇവരെ കൂടാതെ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വ൪ണം നേടിയ അശ്വിനി അക്കുഞ്ചി, മൻദീപ് കൗ൪, പ്രിയങ്ക പവാ൪, ജുവാന മു൪മു എന്നിവ൪ക്കാണ് ദൽഹിയിലെ ദേശീയ മരുന്നടി വിരുദ്ധ ഏജൻസി (നാഡ) നിരോധമേ൪പ്പെടുത്തിയത്.
മലയാളി ലോങ്ജമ്പ് താരം ഹരികൃഷ്ണൻ മുരളീധരനെ രണ്ടുവ൪ഷത്തേക്കും വിലക്കിയിട്ടുണ്ട്. വനിതാ താരങ്ങൾ ബോധപൂ൪വം കുറ്റം ചെയ്തിട്ടില്ളെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് ശിക്ഷാ കാലാവധി ഒരു വ൪ഷമാക്കി ചുരുക്കിയതെന്ന് നാഡ പാനൽ തലവൻ ദിനേശ് ദയാൽ പറഞ്ഞു. നിരോധിത മരുന്ന് അവ൪ കരുതിക്കൂട്ടി ഉപയോഗിച്ചതല്ല.
ഉത്തേജകമരുന്ന് താരങ്ങളുടെ ശരീരത്തിലെത്തിയതിന് അവ൪ ഉത്തരവാദികളുമല്ല. സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമിച്ച യുക്രെയ്ൻ കോച്ച് യൂറി ഒഗോറോട്നിക് നൽകിയതായിരുന്നു ഉത്തേജക മരുന്ന് അടങ്ങിയ ഗുളികകൾ. കോച്ചിൻെറ നി൪ദേശം തള്ളിക്കളയാൻ തങ്ങൾക്ക് ആവില്ളെന്ന് താരങ്ങൾ ബോധിപ്പിച്ചിരുന്നു.
അതേസമയം, മരുന്നടി വിരുദ്ധ നിയമത്തിലെ 2(1) വകുപ്പ് പ്രകാരം ആറ് വനിതാതാരങ്ങളും കുറ്റക്കാരാണെന്ന് പാനൽ തലവൻ വ്യക്തമാക്കി. ആദ്യമായി കുറ്റം ചെയ്യുന്നവ൪ക്കുള്ള പരമാവധി ശിക്ഷ രണ്ട് വ൪ഷമാണ്. വെള്ളിയാഴ്ച മുതൽ ശിക്ഷാ കാലാവധി നിലവിൽ വന്നു. താൽക്കാലികമായി അവ൪ അനുഭവിച്ച നിരോധം ശിക്ഷാ കാലാവധിയിൽ ഉൾപ്പെടുത്തും. ഈ വ൪ഷം ജൂൺ, ജൂലൈ മാസങ്ങളിൽ ഈ താരങ്ങളെ മത്സരങ്ങളിൽനിന്ന് മാറ്റി നി൪ത്തിയിട്ടുണ്ട്.
ഇതിന൪ഥം അടുത്ത വ൪ഷം ഇതേ കാലയളവിൽ ശിക്ഷാ കാലാവധി തീരുമെന്നാണെന്നും ദയാൽ കൂട്ടിച്ചേ൪ത്തു. നാഡ ചട്ടങ്ങൾ പ്രകാരം നിരോധം എടുത്തുകളയുന്നതിന് ഒരു പരിശോധന മാത്രമാണ് നടത്തുക.
ശിക്ഷാ കാലാവധി പൂ൪ത്തിയാക്കുന്നതിൻെറ പിറ്റേ ദിവസമാണ് ഈ പരിശോധന നടത്തുകയെന്ന് നാഡ ഡയറക്ട൪ ജനറൽ രാഹുൽ ഭട്നഗ൪ പറഞ്ഞു.
ഈ വ൪ഷമാദ്യം നടത്തിയ മരുന്നടി പരിശോധനയിലാണ് നിരോധിത ഉത്തേജക മരുന്നിൻെറ സാന്നിധ്യം കണ്ടെത്തിയത്. നാഡയുടെ വിധിക്കെതിരെ അപ്പലേറ്റ് പാനലിന് മുമ്പാകെ താരങ്ങൾക്ക് അപ്പീൽ നൽകാനാവും. വിധി പഠിച്ചശേഷം മാത്രമേ അപ്പീലിന് പോകുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് അത്ലറ്റുകളുടെ അഭിഭാഷക൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.