മണ്ഡലപൂജക്ക് ദിവസങ്ങള്‍ മാത്രം; ശബരിമലയില്‍ തിരക്കേറി
text_fieldsശബരിമല: മണ്ഡലപൂജയുടെ അവസാനഘട്ടത്തിൽ തമിഴ്നാട്, ആന്ധ്രാ, ക൪ണാടകസംസ്ഥാന തീ൪ഥാടക൪ പ്രവഹിച്ച് തുടങ്ങിയതോടെ ശബരിമലയിൽ തിരക്കേറി.
തമിഴ്നാട് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്ന ഫ്ളാഷ് ന്യൂസുകൾ ശബരീശദ൪ശനത്തിനൊരുങ്ങിയ തങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് ചെന്നൈയിൽ നിന്നെത്തിയ ശ്രീകാന്ത്(28) എന്ന ഭക്തൻ പറഞ്ഞു. എന്നാൽ, ചെന്നൈയിൽ നിന്ന് കോയമ്പത്തൂ൪-പാലക്കാട് വഴി അയ്യപ്പസന്നിധിയിലെത്തിയപ്പോൾ എല്ലാ ആശങ്കകളും മാറി. ‘ഇവിടം ശാന്തമാണ്. ഇവിടെയെത്തുന്ന എല്ലാവരും സ്വാമി ഭക്തരും ഭാരതീയരുമാണെന്ന വികാരമാണ് ഇവിടെ നിറഞ്ഞുനിൽക്കുന്നത്.
നിങ്ങൾക്ക് സമാധാനത്തോടെ ഇവിടേക്ക് വരാം’ എന്ന സന്ദേശം ഫോൺവഴി, നാട്ടിൽനിന്ന് എത്താനിരിക്കുന്ന എല്ലാ അയ്യപ്പഭക്തസംഘത്തിനും അയച്ചുവെന്ന് ചെന്നൈ സ്വദേശി എസ്.പ്രഭാകരൻ (26) പറഞ്ഞു. തമിഴ്നാട്ടിൽ വഴിതടയും, കേരളത്തിൽ അക്രമം തുടങ്ങി ഒരുപാട് ഭയപ്പാടുകളെ മറികടന്നാണ് മണിയമ്മ(62) എന്ന ഭക്ത കന്നിദ൪ശനത്തിന് എത്തിയത്. ‘ഇവിടെ ഒരു പ്രശ്നവുമില്ല’ അവ൪ പറഞ്ഞു.
ഹൈദരാബാദിൽനിന്ന് നിന്ന് ടി.കെ.മുരളി ഗുരുസ്വാമിയുടെ നേതൃത്വത്തിൽ എത്തിയ നാൽപ്പതംഗസംഘത്തിലെ എട്ട് മാളികപ്പുറങ്ങളിലൊരാളാണ് ഇവ൪. നാട്ടിൽ നിന്ന് തിരിക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെല്ലാം അകന്ന് ദ൪ശനം നടത്താനായതിൻെറ ആഹ്ളാദത്തിലാണ് അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ ഭക്ത൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.