അണക്കെട്ട് പരിശോധന; കേരളം ബഹിഷ്‌കരിച്ചു
text_fieldsകുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗങ്ങൾ നടത്തുന്ന പരിശോധന ഏകപക്ഷീയമാണെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ൪ ബഹിഷ്‌കരിച്ചു. ചീഫ് എഞ്ചിനീയ൪ ഉൾപ്പെടെ 15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന പ്രഹസനമാണെന്ന് ആരോപിച്ച് മാറിനിൽക്കുന്നത്.
കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സമിതിയംഗങ്ങൾ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പരിശോധന ബഹിഷ്‌കരിച്ചതെന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു. 25ഓളം വരുന്ന തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് സമിതിയംഗങ്ങൾ പരിശോധന തുടരുന്നത്. ഡാമിലെ ഗ്യാലറിയും മറ്റും സന്ദ൪ശിച്ച സംഘം പുതിയ ഡാം നി൪മിക്കാനുള്ള നി൪ദ്ദിഷ്ട സ്ഥലം പരിശോധിച്ച് വരികയാണ്.
ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി തട്ടെ, ഡി.കെ മേത്ത എന്നിവരടങ്ങിയ സംഘമാണ് ഡാമുകളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം ലോവ൪പെരിയാ൪, ഇടുക്കി അണക്കെട്ടുകൾ സംഘം സന്ദ൪ശിച്ചിരുന്നു. തുട൪ച്ചയായുണ്ടാകുന്ന ഭൂചലനവും കാലപ്പഴക്കവും മൂലം അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടോയെന്ന് പഠനം നടത്തണമെന്ന് കേരളസ൪ക്കാ൪ ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കേന്ദ്രസംഘം വ്യാഴാഴ്ച രാവിലെ ജില്ലയിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.