അശ്ലീല ഉള്ളടക്കം നീക്കം ചെയ്യാന്‍ 21 വെബ്‌സൈറ്റുകള്‍ക്ക് നിര്‍ദേശം
text_fieldsന്യൂദൽഹി : അശ്ലീലവും അവഹേളനപരവുമായ ഉള്ളടക്കങ്ങൾ ഫെബ്രുവരി ആറിനകം നീക്കം ചെയ്യണമെന്ന് ഫേസ്ബുക്, മൈക്രോസോഫ്‌ററ്, ഗൂഗിൾ, യാഹൂ, യൂട്യൂബ് തുടങ്ങി 21 സോഷ്യൽ നെറ്റ്‌വ൪ക്ക് സൈറ്റുകകളോട് ദൽഹി കോടതി ഉത്തരവിട്ടു. മാധ്യമപ്രവ൪ത്തകനായ വിനയ്‌റായ് നൽകിയ ഹരജിയിലാണ് ദൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ നടപടി. അശ്ലീലചിത്രങ്ങൾ കൂടാതെ പ്രവാചകൻ മുഹമ്മദിനെയും ക്രിസ്തുവിനേയും മററ് ഹൈന്ദവദൈവങ്ങളെയും മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചെന്ന് തെളിവുകൾ സഹിതമാണ് വിനയ് റായ് കോടതിയെ അറിയിച്ചത്.
കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ പ്രാഥമിക പരിശോധനയിൽ തന്നെ വെബ്‌സൈറ്റുകൾ അഞ്ജാതരായ മറ്റുള്ളവരുമായി ചേ൪ന്ന് അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കങ്ങൾ വിതരണം ചെയ്യുകയും പൊതുസമൂഹത്തിൽ പ്രദ൪ശിപ്പിക്കുകയും ചെയ്യുന്നതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ളവരടക്കം എല്ലാവ൪ക്കും ഒരു നിയന്ത്രണവുമില്ലാതെ ഈ ഉള്ളടക്കങ്ങൾ ലഭ്യമാണെന്നും കോടതി ചൂണ്ടികാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.