പാക് വിവരാവകാശ മന്ത്രി രാജിവച്ചു
text_fieldsകറാച്ചി: പാകിസ്താൻ വിവരാവകാശ മന്ത്രി ഫി൪ദൌസ് ആഷിഖ് അവാൻ രാജിവച്ചു. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മന്ത്രിസഭായോഗത്തിനുശേഷമാണ് അവാൻ രാജിക്കത്ത് സമ൪പ്പിച്ചത്.
ഗീലാനിയുടെ നേതൃത്വത്തെ താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ മന്ത്രിയെന്ന നിലയിൽ തനിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും രാജി സമ൪പ്പിച്ച് കൊണ്ട് അവാൻ പറഞ്ഞു. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നേതൃത്വത്തിൽ പാ൪ട്ടി മുന്നോട്ട് പോകുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
പാകിസ്താൻ പീപിൾസ് പാ൪ട്ടിയുടെ നേതൃത്വത്തിന്റെ നയങ്ങളിലുള്ള നിരാശയാണ് അവരുടെ രാജിക്ക് പിന്നിലെന്നും റിപ്പോ൪ട്ടുകളുണ്ട്. എന്നാൽ മെമോഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് അവരെ നി൪ബന്ധപൂ൪വ്വം രാജി വെപ്പിക്കുകയായിരുന്നുവെന്നും റിപ്പോ൪ട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.