തെരഞ്ഞെടുപ്പ് ; കേന്ദ്രബജറ്റ് അവതരണം വൈകിയേക്കും
text_fieldsന്യൂദൽഹി: ഉത്ത൪പ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ബജറ്റിന്റെയും റെയിൽവേ ബജറ്റിന്റെയും അവതരണം വൈകിയേക്കുമെന്ന് റിപോ൪ട്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനത്തിന് ശേഷം മാ൪ച്ച് ആദ്യവാരം മാത്രമേ ബജറ്റ് അവതരണം ഉണ്ടാവുകയുള്ളൂ എന്നാണ് സ൪ക്കാ൪ വൃത്തങ്ങൾ നൽകുന്ന സൂചന. ഉത്ത൪പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, മണിപ്പൂ൪, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്ത൪പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനു ശേഷം ഫെബ്രുവരി 29ന് പ്രണബ് മുഖ൪ജി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വോട്ടെടുപ്പ് ബജറ്റിനെ ബാധിക്കാതിരിക്കാൻ തീയതി പിന്നീട് മാറ്റുകയായിരുന്നു.
ഏഴു ഘട്ടങ്ങളിലായാണ് യു.പി തെരഞ്ഞെടുപ്പ്. ഫെബ്രുവരി നാല്, എട്ട്, 11, 15,19,23,28 എന്നിവയാണ് തീയതികൾ. പഞ്ചാബ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ ജനുവരി 30നാണ് പോളിങ് നടക്കുക. മണിപ്പൂരിലാണ് ആദ്യം തെരഞ്ഞെടുപ്പ് -ജനുവരി 28ന്. ഗോവയിൽ മാ൪ച്ച് മൂന്നിനാണ് വോട്ടെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാ൪ച്ച് നാലിനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.