നാടകാചാര്യന്‍ സത്യദേവ് ദുബെ അന്തരിച്ചു
text_fieldsമുംബൈ: നാടകാചാര്യൻ സത്യദേവ് ദുബെ അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 11.30നായിരുന്നു അന്ത്യം. നടൻ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലമായി കോമയിലായിരുന്നു അദ്ദേഹം.
നിരവധി പുരസ്കാരങ്ങൾക്കുടമയായിരുന്ന ദുബെ മറാത്തി ഹിന്ദി ഭാഷകളിലെ നാടക ഇതിഹാസമായിരുന്നു. ചത്തീസ്ഗറിലെ ബിലാസ്പൂറിലാണ് ജനിച്ചതെങ്കിലും മുംബൈ ആയിരുന്നു ദുബെയുടെ കളരി.
ശ്യാം ബെനഗലിന്റെ ഭൂമികയടക്കമുള്ള നിരവധി സിനിമകൾക്ക് തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുണ്ട്. 1971ൽസംഗീത നാടക അക്കാദമി പുരസ്കാരം, 78ൽ മികച്ച തിരക്കഥക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം, 80ൽ മികച്ച സംഭാഷണത്തിനുള്ള ഫിലിം ഫെയ൪ പുരസ്കാരം തുടങ്ങിയവ ലഭിച്ചു. പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.