അപൂര്‍വ അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനം തുടങ്ങി
text_fieldsപാലക്കാട്: പ്രിസം ഇവൻറ്സ് കോട്ടമൈതാനത്ത്് നടത്തിവരുന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദ൪ശനത്തിന് സന്ദ൪ശകരുടെ തിരക്ക്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതും ഇന്ത്യയിലുള്ളതുമായ അലങ്കാരമത്സ്യങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയുമാണ് പ്രദ൪ശനലക്ഷ്യമെന്ന് കോ ഓഡിനേറ്റ൪ വി.പി. പ്രിൻസൺ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി രണ്ടിന് പ്രദ൪ശനം സമാപിക്കും.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ് ഫെങ്ഷൂയി ലക്കി മത്സ്യങ്ങളും ജനപ്രിയ ഇനങ്ങളായ ഗോൾഡ് മത്സ്യങ്ങളിലെ അപൂ൪വയിനം ബ്ളാക്ക് ഗോസ്റ്റ്, ഡെവിൾ, പിരാന, ലയൺഹെഡ്, ജാക്വ൪, ഗ്രീൻ ടെറ൪ ടെക്സാസ്, പാരറ്റ് തുടങ്ങി ആയിരത്തിലധികം മത്സ്യയിനങ്ങളും പ്രദ൪ശനത്തിലുണ്ട്. ആസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും വലിയ ശുദ്ധജലമത്സ്യം അരബാമയും ചൈനയിലെ ലക്കിമത്സ്യങ്ങളും പ്രദ൪ശനത്തിലെ ആക൪ഷണീയതയാണ്.
അപൂ൪വയിനം അലങ്കാരകോഴികളും പ്രാവുകളും മുയൽ, ഗിനിപ്പന്നി, വെള്ളയെലികൾ, ട൪ക്കികോഴികൾ, എമു എന്നിവയും പ്രദ൪ശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
