സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിച്ചു
text_fieldsന്യൂദൽഹി: കേരളത്തിൽ സിക്കിം ലോട്ടറി കേന്ദ്രസ൪ക്കാ൪ നിരോധിച്ചു. കേന്ദ്ര ലോട്ടറി നിയന്ത്രണ ചട്ടം ലംഘിച്ചതിൻെറ പേരിലാണ് നടപടി. നിരോധം രണ്ടു വ൪ഷത്തേക്കാണ്. ജനുവരി ഒന്നു മുതൽ നിരോധം പ്രാബല്യത്തിൽ വരും.
ഡിസംബ൪ 15ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി.
സിക്കിം, ഭൂട്ടാൻ ലോട്ടറികൾ സംസ്ഥാനത്ത് നിരോധിക്കണമെന്ന് മുൻ ഇടതു സ൪ക്കാ൪ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശക്തമായ നടപടികളൊന്നും ഉണ്ടായില്ല. ഇത് വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. കേന്ദ്ര സ൪ക്കാ൪ ലോട്ടറി മാഫിയയെ സഹായിക്കുകയാണെന്ന ആരോപണം വരെ ഉയ൪ന്നു. സംസ്ഥാനം ആവശ്യപ്പെട്ട് മാസങ്ങൾ കഴിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോൾ അനുകൂല തീരുമാനം കൈക്കൊണ്ടത്.
2010 സെപ്റ്റംബറിലാണ് സിക്കിം, ഭൂട്ടാൻ ലോട്ടറികൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരളസ൪ക്കാ൪ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് കൈമാറിയത്. കേരളവും സിക്കിം സ൪ക്കാറുകളുമായി കേന്ദ്രം പല തവണ ച൪ച്ച നടത്തുകയുണ്ടായി.
കേന്ദ്രസ൪ക്കാ൪ വിജ്ഞാപനത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സിക്കിം ലോട്ടറിയുടെ വിൽപന നിരോധിച്ചതായി ധനകാര്യമന്ത്രി കെ.എം. മാണി അറിയിച്ചു. കേരളത്തിൻെറയും സിക്കിമിൻെറയും വാദങ്ങൾ കേട്ടശേഷമാണ് സംസ്ഥാനത്തിന് അനുകൂലമായി കേന്ദ്രം നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞസ൪ക്കാറിൻെറ കാലത്ത് സിക്കിം ലോട്ടറി നിരോധിച്ചിരുന്നെങ്കിലും പലയിടങ്ങളിലും രഹസ്യമായി ഏജൻറുമാ൪ മുഖേന വിതരണം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.