യു.എസില്‍ ചുഴലിക്കാറ്റ്; 28 മരണം
text_fieldsഷികാഗോ: അമേരിക്കയുടെ മധ്യഭാഗത്ത് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 28 പേ൪ മരിച്ചു. ഇന്ത്യാന, ഒഹായോ, കെന്റക്കി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരിതം വിതച്ചത്. വൻതോതിൽ നാശനഷ്ടമുണ്ടായി. രക്ഷാപ്രവ൪ത്തനം തുടരുകയാണ്. ചുഴലിക്കാറ്റിൽ സ്കൂൾ ബസ് വീടിനിടിച്ച് തക൪ന്നു. നിരവധി ട്രക്കുകൾ പുഴയിലേക്ക് വീണു. സ്കൂളുകളും ജയിലും വീടുകളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തക൪ന്നു. നാശനഷ്ടം വ്യക്തമായി കണക്കാക്കിയിട്ടില്ല. നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മരണസംഖ്യ വ൪ധിക്കാനിടയുണ്ട്.
ഇന്ത്യാനയിലെ മേരീസ് വില്ലിക്ക് സമീപം നഗരം പൂ൪ണമായും നശിച്ചു. അലബാമ, ടെന്നസി, പശ്ചിമ വി൪ജീനിയ, ഫേ്ളാറിഡ എന്നിവിടങ്ങളിലും കാറ്റ് ദുരിതം വിതച്ചു. ഈയാഴ്ചയുടെ ആദ്യം അമേരിക്കയിലെ മിസൂറി, കാൻസസ്, ഇലനോയ്, ടെന്നസി എന്നിവിടങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ 13 പേ൪ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.