ആഴ്സനലിന് ജയം
text_fieldsലണ്ടൻ: പരിചയ സമ്പന്നനായ ഡച്ച് സ്ട്രൈക്ക൪ റോബിൻ വാൻപേഴ്സി ഒരിക്കൽകൂടി മിടുക്ക് തെളിയിച്ചു. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ ആഴ്സനൽ വാൻപേഴ്സിയുടെ ഇരട്ട ഗോൾ മികവിൽ ലിവ൪പൂളിനെ 2-1ന് തക൪ത്തു. കാ൪ലിങ് കപ്പ് ചാമ്പ്യന്മാരെന്ന മേനിയുമായെത്തിയ ലിവ൪പൂളിന് എതി൪ ഡിഫൻഡ൪ ലോറന്റ് കോസിൽനി നൽകിയ സെൽഫ് ഗോൾ മാത്രം ആശ്വാസം. കളി തുടങ്ങി 19ാം മിനിറ്റിൽതന്നെ ക൪ലിങ് കപ്പ് ഫൈനലിലെ താരം ഡി൪ക് കുയിറ്റ് ലിവ൪പൂളിന്റെ ദുരന്ത നായകനായി. പെനാൽറ്റി നഷ്ടപ്പെടുത്തിയാണ് കുയിറ്റ് ലീഡ് അവസരം കളഞ്ഞുകുളിച്ചത്. തൊട്ടുപിന്നാലെ 23ാം മിനിറ്റിലായിരുന്നു സെൽഫ് ഗോൾ. എന്നാൽ, 31ാം മിനിറ്റിൽ റോബിൻ വാൻപേഴ്സിയിലൂടെ ആഴ്സനൽ സമനില പിടിച്ചു. കളി സമനിലയിൽതന്നെ പിരിയുമെന്ന് പ്രതീക്ഷിച്ച അവസരത്തിൽ 90ാം മിനിറ്റിൽ ഡച്ച് താരം വീണ്ടും ലക്ഷ്യം കണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.