പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
text_fieldsഓക്ലൻഡ്: മൂന്നാം ഏകദിനത്തിലും ന്യൂസിലൻഡിനെ തക൪ത്ത് ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 3-0ന് തൂത്തുവാരി. പരിക്കിനെ തുട൪ന്ന് മുൻനിരക്കാ൪ക്ക് വിശ്രമം നൽകി പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയതെങ്കിലും ന്യൂസിലൻഡിന് തോൽവിത്തുട൪ച്ച ഒഴിവാക്കാൻ കഴിഞ്ഞില്ല. അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 47 ഓവറിൽ 206 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 43.2 ഓവറിൽ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ അനായാസ വിജയം സ്വന്തമാക്കിയാണ് ട്വന്റി20ക്കു പിന്നാലെ ഏകദിന പരമ്പരയും നേടിയത്.
ഗ്രെയ്ൻ സ്മിത്തിനു പിന്നാലെ ജാക്വിസ് കല്ലിസ്, ജസ്റ്റിൻ ഓൻടോങ് എന്നിവ൪ക്കും പരിക്കേറ്റപ്പോൾ ഹാഷിം ആംലക്കൊപ്പം ഇന്നിങ്സ് ഓപൺചെയ്യാനെത്തിയത് വെയ്ൻ പാ൪നലായിരുന്നു. സ്ഥാനക്കയറ്റം നേടിയ ഓൾറൗണ്ട൪ ആൽബി മോ൪കൽ വൺഡൗണിൽ ഇറങ്ങി. എതിരാളിയുടെ തിരിച്ചടികൾ മുതലെടുത്ത് മുന്നേറാൻ കഴിയാതെ പോയ ന്യൂസിലൻഡ് 206ൽ ആയുധംവെച്ച് കീഴടങ്ങി. നാലു വിക്കറ്റ് വീഴ്ത്തി നിറഞ്ഞാടിയ അരങ്ങേറ്റക്കാരൻ മ൪ചന്റ് ഡി ലാങ്കെയാണ് കിവികളുടെ നടുവൊടിച്ചത്. 47 റൺസെടുത്ത ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലമായിരുന്നു ന്യൂസിലൻഡിന്റെ ടോപ് സ്കോറ൪. മറുപടി ബാറ്റിങ്ങാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആംലയും (76), പാ൪നലും (27) മികച്ച തുടക്കം സമ്മാനിച്ചു. മോ൪കൽ 41 റൺസുമായി തുട൪ച്ച നിലനി൪ത്തിയതോടെ വിജയം അനായാസമായി.
പര്യടനത്തിലെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.