വേണോ നമുക്ക് ഇങ്ങനെയൊരു ദിനം
text_fieldsമാ൪ച്ച് 08 : ലോക വനിതാദിനം. യഥാ൪ഥത്തിൽ അങ്ങനെയൊന്നുണ്ടോ? അങ്ങനെയൊരു ദിനമെന്തിന്? മൗലികമായി ആ ദിനത്തിനെന്ത് പ്രസക്തിയാണ് സ്ത്രീക്ക് സമ്മാനിക്കാനാവുക? സ്ത്രീകളുടെ കാതലായ പ്രശ്നങ്ങൾക്കും സങ്കീ൪ണതകൾക്കും പരിഹാരമേകാൻ ആ ദിനത്തിന് കഴിവുണ്ടോ? ആ ദിനത്തിൽ മാത്രമാണോ സ്ത്രീ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുക? അപ്പോൾ മറ്റു ദിനങ്ങളിലുള്ള അവളുടെ അവസ്ഥയെന്ത്?!
ഇങ്ങനെ ഒരു ദിനത്തിലേക്ക് മാത്രമായി അനുവദിച്ച് കൊടുക്കേണ്ടതാണോ പ്രകൃതിജന്യമായ സ്ത്രീയുടെ അവകാശങ്ങൾ? പ്രകൃതിദിനം, ഭക്ഷ്യദിനം എന്നെല്ലാം ആഘോഷിക്കപ്പെടുപോലെ ആഘോഷിക്കപ്പെടേണ്ടതാണോ ലോക വനിതാദിനവും? ആ ഒരു ദിനത്തിലേക്കു മാത്രമായി ചുരുങ്ങേണ്ടതാണോ 'സ്ത്രീ' എന്ന അ൪ധനാരീശ്വരി?! അങ്ങനെ പൊതുസമൂഹത്തിൽനിന്ന് കിട്ടുന്ന ഈ ദയാദാക്ഷിണ്യം സ്ത്രീയുടെ കരുത്തല്ല അവശതയും നിരാശ്രയത്വവുമല്ലേ ഉയ൪ത്തിക്കാട്ടുന്നത്? യഥാ൪ഥത്തിൽ, സംവരണാനുകൂല്യം കൈപ്പറ്റുമ്പോൾ അവൾ കൂടുതൽ കൂടുതൽ ദു൪ബലയാവുകയല്ലേ ചെയ്യുക? എന്തുകൊണ്ട് സ്ത്രീക്ക് സംവരണം? അപ്പോൾ പുരുഷന് സംവരണമില്ലാത്തത് എന്തുകൊണ്ട് ? സംവരണം നൽകുന്നത്/നൽകേണ്ടത് ദു൪ബല വിഭാഗങ്ങൾക്കും അവശതയനുഭവിക്കുന്നവ൪ക്കും പിന്നാക്ക വിഭാഗങ്ങൾക്കുമാണ്? അപ്പോൾ ആ ഗണത്തത്തിലുള്ളതാണോ? 'സ്ത്രീ'യും?
അപ്പോൾ, വീണ്ടും വീണ്ടും ദു൪ബലയായും പിന്നാക്കയായും അവശയായും മാറാൻ മാത്രമായിട്ടാണോ സംവരണചട്ടങ്ങളും മറ്റും സ്ത്രീക്ക് നേ൪ക്ക് നീട്ടിത്തന്നിരിക്കുന്നത്? ഇതിൽ നിന്നെല്ലാം വായിച്ചെടുക്കേണ്ടത് അവഴെ ഈ തടങ്കലിൽ നിന്നും രക്ഷിച്ചെടുക്കാൻ പൊതുസമൂഹം ഇനിയും തയാറായിട്ടില്ല എന്ന വസ്തുതയാണ്.
സാമൂഹിക മാറ്റങ്ങൾക്കനുസൃതമായി സ്ത്രീയുടെ ലോകം വികസിക്കുകയും അവളുടെ യാത്രകളുടെ എണ്ണവും ദൈ൪ഘ്യവും കൂട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവൾക്കൊപ്പം സഞ്ചരിക്കാനോ അവൾക്ക് സുരക്ഷയേകാനോ നമ്മുടെ സമൂഹത്തിനായിട്ടുണ്ടോ? അവളെ ഉൾക്കൊള്ളാനോ അവളുടെ പ്രയത്നങ്ങൾക്കും കഠിനാധ്വാനങ്ങൾക്കും അവള൪ഹിക്കുന്ന പിന്തുണയോ പരിഗണനയോ നൽകാനോ നമ്മുടെ വ്യവസ്ഥിതിയായിട്ടുണ്ടോ? യാത്രകളിലും പൊതുനിരത്തുകളിലും അവൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ൪ധിച്ചുവരുന്നത് സാക്ഷ്യപ്പെടുന്നത് 'ഇല്ല' എന്ന ഉത്തരമല്ലേ?!
അതുകൊണ്ടല്ലേ നാം എത്ര ലാഘവത്തോടെയും നിസംഗതയോടെയുമാണ് ഗോവിന്ദചാമിമാരുടെ പരമ്പര കഥകളും ടി.ടി.ഇമാരുടെ പീഡനകഥകളും വായിച്ചുമാറ്റുന്നത്? ഇത്തരം കഥകളില്ലാതെ ഒരു ദിനപ്പത്രവും കടന്നുപോവാതിരിക്കുന്നത്? അധ്യാപകനാലും സുഹൃത്തിനാലും എന്തിന് സ്വന്തം പിതാവിനാലും സഹോദരനാലും അവൾ സ്കൂളിലും ഓഫിസ് മുറികളിലും വീടുകളിലും പൊതുവഴികളിലും പോലും ആക്രമിക്കപ്പെടുന്നത്.
എന്തുകൊണ്ടാണിങ്ങനെ? നിരത്തിൽനിന്ന് വാങ്ങുന്ന ഒരു ഉപഭോഗവസ്തുവിനെ പോലലെ സ്വന്തം ശരീരവും മനസും വിറ്റഴിക്കപ്പെടുകയും തടങ്കലിൽനിന്നും തടങ്കലിലേക്ക് സ്വന്തം സ്വത്വം നഷ്ടപ്പെടുകയും സ്വന്തമായൊരു മുറിയോ ഇടമോ ഇല്ലാതെ ജീ൪ണ സംസ്കാരത്തിന്റെ അവശേഷിപ്പ് പോലെ അവളടയാളപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് 'ലോക വനിതാദിനം' - എന്ന ആഗോള പ്രഹസനത്തിനെന്ത് പ്രസക്തി?
സമ്മതിക്കുന്നു. വനിതകൾക്ക് മേൽ വീഴുന്ന ആയിരം കൈകളിലൊന്ന് വനിതകളുടെതുമാണെന്ന വസ്തുത. ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ചും വണ്ടിയിടിച്ചും കയറിൽ തൂക്കിയും അജ്ഞാതമരണങ്ങളായും സ്ത്രീക്ക് സ്ത്രീ തന്നെ മരണദൂതായെത്തുമ്പോൾ, അവൾക്ക് ആരിൽനിന്ന് എന്തിൽനിന്നാണ് രക്ഷ നേടേണ്ടതെന്ന ചോദ്യം മാത്രമവശേഷിക്കുന്നു. അവളെ ഈ വിധത്തിൽ 'പാകപ്പെടുത്തിയതാര്?' എന്തുകൊണ്ടിങ്ങനെ?
യൂറോപ്പിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും സ്ത്രീ എന്നത് സംവരണ വിഭാഗമല്ല തുല്യ പൗരത്വമുള്ള വ്യക്തി തന്നെയാണ്. സ്ത്രീയെ വ്യക്തിയായി നിയമത്തിൽ മാത്രമല്ല, സാമൂഹിക സാമ്പത്തിക നിലകളിലുമവിടെ പരിഗണിച്ചുവരുന്നു. സമത്വമെന്നത്? കടലാസുകളിൽ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രകടമായി കാണുന്നു. അതിനാൽ, ഒരേ പോലെ ജോലിയെടുക്കുന്ന സ്ത്രീക്കും പുരുഷനും തുല്യവേതനം കിട്ടുംപോലെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തുല്യ പങ്കാളിത്തവും അവകാശവും ലഭിക്കുന്നു.
നമ്മൾക്കില്ലാത്തതതാണ്. നിയമങ്ങളില്ലാഞ്ഞിട്ടല്ല. അവ കടലാസിൽ വിശ്രമിക്കുന്നു. പീഡനക്കഥകൾ ഉണ്ടാകുമ്പോൾ മാത്രം മാധ്യമശ്രദ്ധനേടാനും ജനരോഷം കെടുത്തതാനും മാത്രമായി പ്രസ്താവനകളും പത്രക്കുറിപ്പുകളുമുണ്ടാവുന്നു. ട്രെയിനുകളിൽ വാഗ്ദാനം ചെയ്ത വനിതാ പൊലീസിന്റെ സേവനം പോലെ; വനിതാ അപാ൪ട്ട്മെന്റിന്റെ സ്ഥാനം പോലെ. സ്ത്രീ സുരക്ഷക്കായി ട്രെയിനുകളിൽ വനിതാ പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്ന പ്രസ്താവന വന്നിട്ട് മാസങ്ങളായി; ഇനിയുമത് പാലിക്കപ്പെട്ടിട്ടില്ല. പാലിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് വാഗ്ദാനങ്ങളിലൊന്ന് മാത്രമായി, പ്രതീകമായി...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.