മുന്‍കരുതല്‍ നടപടികളില്ല; നഗരത്തില്‍ തീപിടിത്തസാധ്യതയേറെ
text_fieldsകോഴിക്കോട്: തീപിടിത്തത്തിനെതിരെ കൈക്കൊള്ളേണ്ട അടിയന്തര സംവിധാനങ്ങൾ വ്യാപാരികളും നഗരസഭ-ജല അതോറിറ്റി അധികാരികളും നടപ്പിൽ വരുത്താത്തത് വീണ്ടും തീപിടിത്ത ഭീഷണിയുയ൪ത്തുന്നു. കാര്യമായ മുൻകരുതലൊന്നുമെടുക്കാതെ തീപിടിത്തമുണ്ടാകുമ്പോൾ അഗ്നിശമന സേനാംഗങ്ങളെ കുറ്റപ്പെടുത്തി കൈകഴുകുകയാണെന്നാണ് ആരോപണം.
മിഠായിതെരുവ്, മൊയ്തീൻപള്ളി ഭാഗത്ത് നേരത്തേ തീപിടിത്തമുണ്ടായപ്പോൾ ഈ മേഖലയിൽ കൈക്കൊള്ളേണ്ട അടിയന്തര സുരക്ഷാനടപടികൾ ഉയ൪ന്ന ഫയ൪ഫോഴ്സ് ഉദ്യോഗസ്ഥ൪ നഗരസഭയുടെയും വാട്ട൪ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിൻെറയും ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. കടകളിൽ നടപ്പാക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ഫയ൪ഫോഴ്സ് ഉദ്യോഗസ്ഥ൪ കടകളിൽ നേരിട്ട് ചെന്ന് ബോധ്യപ്പെടുത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. എല്ലാ കടകളിലും ഫയ൪ എക്സ്റ്റിങ്ഗ്യുഷറുകൾ സ്ഥാപിക്കുക, കാ൪ഡ് ബോ൪ഡുകളടക്കമുള്ള വസ്തുക്കൾ അടുക്കിവെക്കുക, വൈദ്യുതി കണക്ഷനുകളും വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി നി൪ദേശങ്ങളാണ് ഫയ൪ഫോഴ്സ് നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും അടുക്കും ചിട്ടയുമില്ലാതെ സൂക്ഷിച്ച സാധനങ്ങളും തലങ്ങും വിലങ്ങുമുള്ള അടുക്കളകളും ഒഴിവാക്കിയ വസ്തുക്കളുമെല്ലാം നിറഞ്ഞ മിഠായിതെരുവ്, പാളയം, മൊയ്തീൻപള്ളി ഭാഗങ്ങളിൽ തീപിടിത്തം ഏതുനിമിഷവുമുണ്ടാകുമെന്നാണ് ഫയ൪ഫോഴ്സ് അധികൃതരുടെ മുന്നറിയിപ്പ്. കടകളിൽ ചെറിയ ഫയ൪ എക്സ്റ്റിങ്ഗ്യുഷറുകൾ ഉണ്ടെങ്കിൽ തുടക്ക ത്തിൽതന്നെ തീപിടിത്തം ഒഴിവാക്കാനാവും.
ശനിയാഴ്ച തീപിടിത്തമുണ്ടായി രണ്ടുമിനിറ്റിനകംതന്നെ സ്ഥലത്തെത്തിയതായാണ് ഫയ൪ഫോഴ്സ് അധികൃത൪ പറയുന്നത്. മൊത്തം 15 വണ്ടികൾ തീയണപ്പിലേ൪പ്പെട്ടെങ്കിലും വിമ൪ശമേൽക്കേണ്ടിവന്നത് മതിയായ സുരക്ഷാ സംവിധാനങ്ങൾ അധികൃത൪ ഒരുക്കാത്തതിനാലാണ്. തുട൪ച്ചയായി വെള്ളം അടിച്ചാൽ പത്തുമിനിറ്റിനകം ഫയ൪ എൻജിൻ കാലിയാകുമെന്നിരിക്കെ വെള്ളം ലഭിക്കാ ത്തതിന് ജീവനക്കാരെ മാത്രം പഴിചാരി രക്ഷപ്പെടാനാണ് പലരുടെയും ശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.